Madrid : ലാലിഗ 2020-21 (LaLiga 2020-21) സീസണിന്റെ കിരീട പോരാട്ടത്തിന്റെ പട്ടിക വീണ്ടും ചുരുങ്ങി. സീസണിന്റെ അവസാന മത്സരം ബാക്കി നിൽക്കവെ കരീടപ്പോരാട്ടത്തിൽ നിന്ന് ലയണൽ മെസിയുടെ (Lionel Messi) ബാഴ്സലോണ (Barcelona) പുറത്തായി. ജയം അനിവാര്യമായിരുന്ന് സെൽറ്റാ വിഗോമായിട്ടുള്ള (Celta Vigo) മത്സരത്തിൽ ബാഴ്സ തോറ്റതോടെയാണ് മെസിക്കും സംഘത്തിനും കിരീടം പോരാട്ടത്തിൽ നിന്ന് പിൻ വാങ്ങേണ്ടി വന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് നിർണായക മത്സരങ്ങളിലായി അത്ലെറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും ജയം നേടി കിരീടപ്പോരാട്ടം നിലനിർത്തുകയായിരുന്നു. റയൽ അത്ലെറ്റികോ ബിൽബാവോയെ എതിരില്ലാത്ത ഗോളിനാണ് തോൽപ്പിച്ചത്. അത്ലെറ്റികോ മാഡ്രിഡാകട്ടെ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷം അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടിയാണ് ഫോട്ടോഫിനിഷിൽ വീണ്ടും ഒന്നമതായി നിൽക്കുന്നത്.


ALSO READ : LaLiga 2020-21 : ലാലിഗാ ഫോട്ടോഫിനിഷിലേക്ക്, ഇന്ന് അത്ലെറ്റികോ മാഡ്രിഡ് റയൽ സോഷ്യഡാഡിനെ നേരിടും


68-ാം മിനിറ്റലൽ നാച്ചോയാണ് റയലിനായി ഗോൾ കണ്ടെത്തിയത്. അത്ലെറ്റികോക്കായി റെനാൻ ലോദിയും ലൂവിസ് സുവാരസുമാണ് ഗോൾ സ്വന്തമാക്കിയത്. ഇതോടെ 83 പോയിന്റുമായി സിമിയോണിയുടെ അത്ലെറ്റികോ മാഡ്രിഡ് പോയിന്റെ പട്ടികയിൽ ഒന്നമാതായി തന്നെ തുടർന്നു. റയൽലാകട്ടെ 81 പോയിന്റമായി രണ്ടാം സ്ഥാനത്ത് തന്നെ നിലനിർത്തി.


ALSO READ : English Premier League 2020-21 ചാമ്പ്യന്മാരായി Manchester CIty, ഇത് ഏഴാം തവണയാണ് സിറ്റി ഇംഗ്ലീഷ് ചാമ്പ്യന്മാരാകുന്നത്


എന്നാൽ ബാഴ്സയാകട്ടെ ഒരു ഗോളിന് മുന്നിൽ നിന്ന് ശേഷമാണ് രണ്ട് ഗോൾ വഴങ്ങി തോൽവി ഏറ്റു വാങ്ങിയത്. 28 -ാം മിനിറ്റിൽ ലയണൽ മെസിയാണ് ബാഴ്സക്കായി ഗോൾ നേടിയത്. 83-ാം മിനിറ്റിൽ പ്രതിരോധ താരം ക്ലെമന്റ് ലോങ്ലെ റെഡ് കാർഡ് കണ്ട് പുറത്തായത് ബാഴ്സയ്ക്ക് വിനയായി. സാന്റി മിനായാണ് സെൽറ്റ വിഗോക്കായി രണ്ട് ഗോളുകളും നേടിയത്.


ഈ മാസം 23-ാം തിയതിയാണ് ലാലിഗ 2020-21 സീസണിന്റെ അവസാനം മത്സരം. അന്ന് കിരീടപ്പോരാട്ടത്തിൽ അത്ലെറ്റികോ വയ്യഡോലിഡിനെയും റയൽ വിയ്യറയലിനെ നേരിടും.


ALSO READ : UEFA Champions League Final വേദി മാറ്റി, ഈസ്താംബൂളിൽ നടക്കേണ്ടിയിരുന്ന മത്സരം പോർട്ടുഗല്ലിൽ നടത്തും  


അവസാന മത്സരത്തിൽ വിജയമല്ലാതെ മറ്റൊരു ഫലവും അത്ലറ്റികോക്ക് രക്ഷയാകില്ല. മത്സരം സമനില ആയാൽ പോലും റയൽ മാഡ്രിഡ് വിയ്യറയലിനെ തോൽപ്പിച്ചാൽ സിമിയോണിക്ക് കപ്പ് നഷ്ടമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.