Mary Kom Announced Retirement: ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഇതിഹാസതാരം മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചു. 2012 ൽ ലണ്ടൻ ഒളിമ്പിക്‌സിൽ മേരി കോം വെങ്കലം നേടിയിരുന്നു. ബുധനാഴ്ച രാത്രി നടന്ന ഒരു പരിപാടിയിലാണ് മേരി കോം തന്റെ ബോക്‌സിംഗ് കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. 2022 ലെ കോമൺവെൽത്ത് ഗെയിംസിനായുള്ള ട്രയൽസിനിടെയാണ് മേരി കോം തന്റെ അവസാന മത്സരം കളിച്ചത്.  പ്രായപരിധി കാരണമായി ചൂണ്ടികാട്ടിയാണ് കായികരംഗത്ത് നിന്നും വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബോക്‌സിങ് മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Glen Maxwell : നിശപാർട്ടിക്കിടെ മദ്യപിച്ച് ലെക്കുകെട്ട് മാക്സ്വെൽ; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ


രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ - വനിതാ ബോക്‌സർമാർ എലൈറ്റ് മത്സരങ്ങളിൽ 40 വയസ്സ് വരെ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം വിരമിച്ചത്.  ലണ്ടൻ ഒളിമ്പിക്‌സിൽ 51 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയതോടെ വനിതാ ബോക്‌സിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്‌സറായി മേരി കോം.  അതുപോലെ 2014 ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയതിലൂടെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറുകയുമുണ്ടായി. 8 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും 7 ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും 2 ഏഷ്യൻ ഗെയിംസ് മെഡലുകളും ഒരു കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡലും മേരി കോം സ്വന്തമാക്കിയിട്ടുണ്ട്.


Also Read: Jupiter Favorite Zodiac Sign: ഇന്ന് ഈ രാശിക്കാർക്ക് വ്യാഴ കൃപയാൽ ലഭിക്കും അത്ഭുത നേട്ടങ്ങൾ!


2003 ലെ ആദ്യ ലോക ചാംപ്യൻ പട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചിരുന്നു.  2006ൽ പത്മശ്രീ, 2009 ൽ ഖേൽ രത്ന പുരസ്കാരവും, 2013ൽ പത്മഭൂഷൺ, 2020 ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരി കോമിനെ തേടിയെത്തിയിരുന്നു. 2016 മുതൽ 2022 വരെ താരം രാജ്യസഭാംഗവുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.