ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മെസ്സിയും സംഘവും അവസാന പതിനാറിലേക്കെത്തിയത്. തുടർച്ചയായ രണ്ട് ജയങ്ങളോടെ ഗ്രൂപ്പ് ജേതാക്കളായാണ് അർജന്റീനയുടെ രാജകീയ വരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അർജന്റീനയ്ക്കായി അലക്സിസ് മാക് അലിസ്റ്ററും (46), ജൂലിയൻ അൽവാരസും (68) ഗോളുകൾ നേടി. ആദ്യ പകുതിയിൽ കിട്ടിയ പെനാൽറ്റി മെസ്സിക്ക് ഗോളാക്കാനായില്ല. മികച്ച ആക്രമണ ഫുട്ബോൾ പുറത്തെടുത്ത അർജന്റീനയ്ക്ക് മുന്നിൽ പോളണ്ട് പ്രതിരോധം പലവട്ടം പതറി. 


പോളിഷ് ഗോളിയുടെ മികവാണ് കൂടുതൽ ഗോൾ സ്കോർ ചെയ്യുന്നതിൽ അർജന്റീനയ്ക്ക് വിലങ്ങു തടിയായത്. ഓസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ.അതേസമയം ഓസ്ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ എളുപ്പമാകില്ലെന്ന് മെസ്സി പറഞ്ഞു.ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയുന്ന ലോകകപ്പാണിതെന്നും മെസ്സി വ്യക്തമാക്കി.'പെനാൽറ്റി പാഴാക്കിയതിൽ തനിക്ക് അരിശമുണ്ട്.തന്റെ പിഴവിന് ശേഷം ടീം കൂടുതൽ കരുത്തോടെ കളിച്ചു'എന്നും മെസ്സി വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ