Inter Miami vs Al Nassr Live : വീണ്ടുമൊരു മെസി റൊണാൾഡോ പോരാട്ടം കാണാമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. ഇന്ന് നടക്കുന്ന ഇന്റർ മിയാമി അൽ നാസർ മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കില്ല. ഇരുതാരങ്ങൾ യുറോപ്പ് വിട്ടതിന് ശേഷം ആദ്യമായി നേർക്കുനേരെ എത്തുമെന്നായിരിന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ റൊണാൾഡോ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കില്ലയെന്ന് അൻ നാസർ കോച്ച് ലൂയിസ് കാസ്ട്രോ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടയ്ക്ക് പരിക്കേറ്റ താരം പൂർണമായിട്ടും പരിക്കിൽ നിന്നും മുക്തനായിട്ടില്ല. താരം ടീമിലേക്ക് തിരിച്ചെത്താൻ ഇനിയും വൈകുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ പോർച്ചുഗീസ് കോച്ച് അറിയിച്ചു.


ALSO READ : Santosh Trophy 2024 : സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്; കേരളത്തിന്റെ പരിശീലനത്തിന് തുടക്കമായി


അൽ നാസർ- ഇന്റർ മിയാമി മത്സരം എവിടെ കാണാം?


ഇന്ന് ഫെബ്രുവരി ഒന്നിനാണ് അൽ നാസർ- ഇന്റർ മിയാമി മത്സരം. റിയാദിൽ വെച്ച് ഇന്ത്യൻ സമയം 1130നാണ് മത്സരം. റിയാദ് കിങ്ഡം അരീനയിൽ വെച്ചാണ് മത്സരം നടക്കുന്നത്. യുട്യൂബിലൂടെ അൽ നാസർ ഇന്റർ മിയാമി മത്സരം ലൈവായി കാണാൻ സാധിക്കും. എംഎൽഎസ് സോകറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മത്സരത്തിന്റെ തത്സമയം സംപ്രേഷണം ഉണ്ട്. കൂടാതെ ആപ്പിൽ ടിവിയിലും തത്സമയം സംപ്രേഷണമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.