Sachin Tendulkar: സച്ചിനെ അതിശയിപ്പിച്ച ലെഗ് സ്പിന്നർ, വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം
ബൗൾ ചെയ്യുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് സച്ചിന്റെ പ്രശംസ.
മുംബൈ: ലെഗ് സ്പിന്‍ ബൗളിങ്ങിലൂടെ (Leg Spin Bowling) ബാറ്റര്‍മാരെ തകർത്ത കുട്ടിയെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ (Sachin Tendulkar). ബൗൾ (Bowl) ചെയ്യുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് സച്ചിന്റെ പ്രശംസ.
ബാറ്റ്സ്മാൻമാരെ (Batsman) കുഴപ്പിക്കുന്നതാണ് കൊച്ചു കുട്ടിയുടെ പന്തുകൾ. തന്നെക്കാള്‍ മുതിര്‍ന്നവരുമായാണ് കുട്ടി കളിക്കുന്നത്. ലെഗ് സ്പിന്നറായ (Leg Spinner) കുട്ടിയുടെ പന്തുകളുടെ ഗതിയറിയാതെ ബാറ്റര്‍മാര്‍ വലയുന്നതാണ് 40 സെക്കന്‍ഡുകളുള്ള വീഡിയോയില്‍ കാണുന്നത്.
ഒരു സുഹൃത്ത് തനിക്ക് അയച്ച് തന്ന വീഡിയോ ആണ് ഇതെന്ന് സച്ചിൻ തന്റെ പോസ്റ്റിൽ കുറിച്ചു. ഒരു സുഹൃത്ത് അയച്ച് തന്ന വീഡിയോ, ചെറിയ കുട്ടിയാണെങ്കിലും കളിയോടുള്ള അവന്റെ പാഷന്‍ വ്യക്തമാണ് എന്ന തലക്കെട്ടോടെയാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സച്ചിന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ട് നിരവധിപേരാണ് കുട്ടിയെ പ്രസംസിച്ച് രംഗത്ത് വന്നത്.
അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നറായ (Afghanistan Leg Spinner) റാഷിദ് ഖാനും (Rashid Khan) കുട്ടിയുടെ ബൗളിങ്ങിലുള്ള കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...