ലിവർപൂൾ മുന്നേറ്റ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടികൊണ്ടു പോയി. ഒക്ടോബർ 28 ശനിയാഴ്ചയാണ് കൊളംബിയയിൽ മോട്ടോർ ബൈക്കിലെത്തിയ തോക്കുധാരികളാണ് ലിവർപൂൾ താരത്തിന്റെ മാതാപിതാക്കളെ തട്ടികൊണ്ടു പോയത്. പിന്നീട് ലൂയിസ് ഡയസിന്റെ മാതാവിനെ പോലീസ് രക്ഷപ്പെടുത്തി. ഫുട്ബോൾ താരത്തിന്റെ പിതാവ് ഇപ്പോഴും അക്രമികളുടെ പക്കൽ തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടിലേക്ക് മടങ്ങി വരവെയാണ് ലിവർപൂളിന്റെ താരത്തിന്റെ മാതാപിതാക്കളെ അക്രമികൾ തട്ടികൊണ്ടു പോയത്. ആയുധധാരികൾ മോട്ടോർ ബൈക്കിൽ ഇവരെ പിന്തുടർന്നെത്തി തട്ടികൊണ്ടു പോകുകയായിരുന്നു. ഉടൻ തന്നെ താരത്തിന്റെ പിതാവ് രക്ഷപ്പെടുത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഡയസിന്റെ മാതാവ് കിലെനിസ് മാറുലണ്ടയോട് പറഞ്ഞു. പോലീസിന്റെ പ്രത്യേക ഓപ്പറേഷനിലാണ് ഫുട്ബോൾ താരത്തിന്റെ മാതാവിനെ ആക്രമികളുടെ പക്കൽ നിന്നും രക്ഷപ്പെടുത്തിയത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.