IPL 2022 | ലഖ്നൗ ഫ്രാഞ്ചൈസി ഇനി ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്ന് അറിയപ്പെടും
നേരത്തെ RPSG ഗ്രൂപ്പിന് റൈസിങ് പൂണെ സൂപ്പർ ജെയ്ന്റ് എന്ന ടീമിന്റെ ഉടമസ്ഥത ഉണ്ടായിരുന്നു.
ലഖ്നൗ : ഐപിഎല്ലിൽ പുതുതായി ചേർക്കപ്പെട്ട ലഖ്നൗ ഫ്രാഞ്ചൈസി ടീമിന്റെ പേരിട്ടു. ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് (Lucknow Super Giants) എന്നാണ് ഉത്തർപ്രദേശ് ആസ്ഥനാമായി എത്തുന്ന ടീമിന്റെ പേര്.
ഫ്രാഞ്ചൈസിയുടെ ഉടമസ്ഥരായ ആർപിഎസ്ജി ഗ്രൂപ്പിന്റെ ചെയർമാൻ സഞ്ജീവ് ഗോയെങ്കയാണ് ടീമിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരാധകർ മുന്നോട്ട് വെച്ച് വിവിധ പേരുകളിൽ നിന്നാണ് ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്ന് പേര് തിരഞ്ഞെടുത്തതെന്ന് ഗോയെങ്ക അറിയിച്ചു.
ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെ സ്വന്തമാക്കിയ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലാണ് സൂപ്പർ ജെയ്ന്റസിനെ നയിക്കുക. രാഹുലിന് പുറമെ ഓസീസ് താരം മാർക്ക്സ് സ്റ്റോണിസ്, ഇന്ത്യൻ യുവതാരം രവി ബിശ്നോയി എന്നിവരെയും ലഖ്നൗ ഫ്രാഞ്ചൈസി ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയിരുന്നു.
ALSO READ : IPL Auction 2022 | ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാർ ഇവരാണ്
7090 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ് RPSG ഗ്രൂപ്പ് ലഖ്‌നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നത്. നേരത്തെ RPSG ഗ്രൂപ്പിന് റൈസിങ് പൂണെ സൂപ്പർ ജെയ്ന്റ് എന്ന ടീമിന്റെ ഉടമസ്ഥത ഉണ്ടായിരുന്നു. വിലക്കിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ അഭാവത്തിലായിരുന്നു രണ്ട് വർഷത്തെ കരാറടിസ്ഥാനത്തിൽ 2016-2017 സീസണിൽ RPSG ഗ്രൂപ്പ് പൂണെ ടീമിനെ സ്വന്തമാക്കിയത്.
ALSO READ : മടങ്ങി വരാനൊരുങ്ങുന്നു ശ്രീശാന്ത്: താര ലേലത്തിൽ അടിസ്ഥാന വില 50 ലക്ഷം
അഹമ്മദബാദ് ഫ്രാഞ്ചൈസിയാണ് പുതുതായി ലീഗിലേക്ക് ചേർക്കപ്പെട്ട മറ്റൊരു ടീം. CVC ക്യാപിറ്റൽ പാർട്ട്ണേഴ്സെന്ന ഇക്വിറ്റി സ്ഥാപനം 5166 കോടി രൂപയ്ക്കുമാണ് ഗുജറാത്ത് ആസ്ഥാനമായ അഹമ്മദബാദ് ഫ്രാഞ്ചൈസിയെ നേടുന്നത്. ഇന്ത്യൻ ഓൾറണ്ടർ ഹാർദിക് പാണ്ഡ്യ, അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാൻ, ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ എന്നിവരെയാണ് ഡ്രാഫ്റ്റിലൂടെ അഹമ്മദബാദ് ടീം സ്വന്തമാക്കിയിരക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...