മഹാരാഷ്ട്രയില്‍ വരള്‍ച്ചയെ തുടര്‍ന്ന് ഈമാസം 13ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റാനുള്ള ഹൈകോടതിയുടെ തീരുമാനത്തെ ശരിവെച്ച് സുപ്രീംകോടതി. കുടിവള്ള ക്ഷാമത്തെ തുടര്‍ന്ന് ലോക്‌സാത്ത് എന്ന സന്നദ്ധ സംഘടന ഹൈക്കോടതയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ബോംബെ ഹൈകോടതി മെയ്‌ ഒന്നിന് ശേഷം എല്ലാ മത്സരങ്ങളും മഹാരാഷ്ട്ര നിന്നു മാറ്റണമെന്ന ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയും ഹൈകോടതിയുടെ ഉത്തരവിനെ ശരിവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിച്ചിന്‍റെ പരിപാലനത്തിനായി മലിനജലം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതെന്നും കുടിവെള്ള ക്ഷാമ പ്രദേശത്ത് നിന്നും ഐപിഎല്ലിനായി ജലമെടുക്കുന്നില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകരായ പി.ചിദംബരം, അഭിഷേക് സിംഗ്വി എന്നിവര്‍ വ്യക്തമാക്കി. ഇതു പരിഗണിക്കവേ കോടതി  ആദ്യം കടുത്ത നിബന്ധനകളോടെ മത്സരം നടത്താമെന്ന് നിലപ്പാട് എടുത്തെങ്കിലും, മത്സരം കാണാന്‍ വരുന്ന ലക്ഷക്കണക്കിന്‌ കാണികള്‍ക്ക് എങ്ങനെ കുടിവള്ളം ഏര്‍പ്പാടാക്കുമെന്നും പിന്നീട് ചോദിച്ചു. 


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ്മാരായ ആര്‍ ഭാനുമതി, യു യു ലളിത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെ ഈ ഉത്തരവ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കനത്ത തിരിച്ചടിയാണ്. അസോസിയേഷന്‍റെ ഹൈകോടതിയിലെ ഹര്‍ജി മെയ്‌ മൂന്നിന് പരിഗണിക്കും.