മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം എം.എസ് ധോണി ഒഴിഞ്ഞത് ബി.സി.സി.ഐയുടെ  അവശ്യപ്രകാരമെന്ന് റിപ്പോര്‍ട്ട്. പിന്‍മാറാന്‍ സമയമായെന്ന് ബി.സി.സി.ഐ അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ധോണി ഏകദിന,ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ആഴ്ച നടന്ന ജാര്‍ഖണ്ഡ്-ഗുജറാത്ത് രഞ്ജി ട്രോഫി സെമിഫൈനല്‍ മത്സരത്തിനിടെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് നാഗ്പൂരില്‍ വച്ച് ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണിയുടെ തീരുമാനത്തെ പ്രസാദ് പ്രശംസിക്കുകയും ചെയ്തിരുന്നു. 


ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്ക് ഏകദിന-ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കൈമാറാന്‍ സെപ്റ്റംബര്‍ മുതല്‍ തന്നെ ആലോചനകള്‍ തുടങ്ങിയിരുന്നു. 2019 ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്നതായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന അജണ്ട. അതുകൊണ്ട് അതിന് മുന്‍പ് തന്നെ പുതിയ നായകനെ സജ്ജനാക്കേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി.