Minnu Mani: ഇത് പുതുചരിത്രം! മലയാളി ക്രിക്കറ്റ് താരം മിന്നു മണി ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ
Minnu Mani to lead India A: ഈ വർഷം ജൂലൈയിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് മിന്നു മണി അരങ്ങേറ്റം കുറിച്ചത്.
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് മലയാളി താരം മിന്നു മണി. ഇംഗ്ലണ്ട് എ ടീമിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ എ ടീമിനെ വയനാട് സ്വദേശിയായ മിന്നു മണി നയിക്കും. നവംബര്‍ 29നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുക. ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റു മത്സരങ്ങള്‍ നടക്കുക.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ടീമിലെ ഏക മലയാളി താരവും മിന്നു മണി തന്നെ.
ALSO READ: ശ്രീശാന്തിനെതിരെ 18 ലക്ഷം രൂപയുടെ വഞ്ചനാക്കേസ്; പണം തട്ടിയത് വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ്
ഈ വർഷം ജൂലൈയിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് മിന്നു മണി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ മിന്നു മണി അംഗമായിരുന്നു. ഇന്ത്യയ്ക്കായി നാല് രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ മിന്നു മണി കളിച്ചിട്ടുണ്ട്. 5 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 9 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മിന്നുവിന്റെ മികച്ച ബൗളിംഗ് പ്രകടനം.
ഇന്ത്യ എ ടീം: മിന്നു മണി (C), കനിക അഹൂജ, ഉമ ചേത്രി (WK), ശ്രേയങ്ക പാട്ടീല്‍, കാഷ്‌വീ ഗൗതം, മന്നത് കശ്യപ്, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, ഗൊങ്കടി തൃഷ, രാഷി കനോജിയ, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.