Manchester United New Manager : ആരാകും ചുവന്ന ചെകുത്താന്മാരുടെ അടുത്ത് കോച്ച്, ഈ 5 പേർക്കാണ് യുണൈറ്റഡ് മാനേജുമെന്റ് മുൻഗണന നൽകിയിരിക്കുന്നത്
Manchester United New Coach : ക്രിസ്റ്റ്യാനോ ജേഡൻ സാഞ്ചോ , പോൾ പോഗ്ബ, ബ്രൂണോ ഫെർണാണ്ടസ് എന്നീ തുടങ്ങിയ താരങ്ങളെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനുള്ള ശക്തനും പരിചയസമ്പനനായ കോച്ചിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം മാനേജുമെന്റ് പ്രതീക്ഷിക്കുന്നത്.
London : തുടർച്ചയായ തോൽവികളാണ് ഒലെ ഗണ്ണർ സോൽഷെയറിന് (Ole Gunnar Solskjaer) ഓൾഡ് ട്രഫോർഡിൽ നിന്ന് പുറത്താകേണ്ടി വന്നത്. മാഞ്ചസ്റ്റർ സിറ്റിയോടും ലിവപൂളിനോടും പോരാത്തതിന് പോയിന്റ് പട്ടികയിൽ റെലിഗേഷണ ഭീഷിണിയുള്ള വാറ്റ്ഫോഡിനോടും പോലും 4-1ന് തോറ്റത് സോൾഷെയറിനെ യുണൈറ്റഡ് ടീം മാനേജുമെന്റ് ഒന്നടങ്കം കൈവിടുകയായിരുന്നു. ഇനി ഇപ്പോൾ സോൾഷെറിനെ പകരം ആരാകും ചെകുത്തന്മാരെ നയിക്കുക (Manchester United New Coach) എന്നതാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.
പുറത്താക്കിയ സോൾഷെയറിന് പകരം അസിസ്റ്റന്റ് കോച്ചും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായിരുന്ന മൈക്കിൾ കാരിക്കിനെയാണ് ക്ലബ് പരിശീലന ചുമതല നൽകിയിരിക്കുന്നത്. ഒരു പക്ഷെ സോൾഷെയറിനെ പോലെ താൽക്കാലികമായി എത്തിയ കാരിക്കിനെ യുണൈറ്റഡിന്റെ കോച്ചാക്കും എന്ന് ഒരിക്കലും ഇത്തവണ ചിന്തിക്കാൻ സാധിക്കില്ല. കാരണം മറ്റൊന്നുമല്ല ടീമിലെ സൂപ്പർ താരങ്ങളാണ്.
ക്രിസ്റ്റ്യാനോ ജേഡൻ സാഞ്ചോ , പോൾ പോഗ്ബ, ബ്രൂണോ ഫെർണാണ്ടസ് എന്നീ തുടങ്ങിയ താരങ്ങളെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനുള്ള ശക്തനും പരിചയസമ്പനനായ കോച്ചിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം മാനേജുമെന്റ് പ്രതീക്ഷിക്കുന്നത്. നിലവിൽ പല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഈ അഞ്ച് പേരിൽ ഒരാളെയാണ് മറ്റ് അത്ഭുതങ്ങൾ ഒന്നും നടന്നിസല്ലെങ്കിൽ യുണൈറ്റഡ് തങ്ങളുടെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഒരുങ്ങുന്നത്.
സിനിദിൻ സിദാൻ
കാർലോസ് അൻസിലോട്ടിക്ക് ശേഷം റയൽ മാഡ്രിഡിന്റെ യശസ് ഉയർത്തിയ കോച്ചായിരുന്നു സിനിദിൻ സിദാൻ. ഒരുപക്ഷെ 2018 റയൽ പരിശീലന സ്ഥാനം ഒഴിഞ്ഞ് തകർച്ചയിലേക്ക് പതിച്ച മാഡ്രിഡിനെ വീണ്ടും കൈ കൊടുത്ത ഉയർത്തി കൊണ്ടു വന്നത് സിദാൻ തന്നെയാണ്. റൊണാൾഡോ ഉള്ളപ്പോൾ യുണൈറ്റഡ് പട്ടികയിൽ ഏറ്റവും മുൻഗണന നൽകുന്നത് ഈ ഫ്രഞ്ച് താരത്തിനാണ്.
ബ്രണ്ടൻ റോഡ്ജേഴ്സ്
നിലവിൽ ലെസ്റ്റർ സിറ്റിയുടെ കോച്ചാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രവർത്തിപരിചയമാണ് യുണൈറ്റഡിന് റോഡ്ജേഴ്സിനെ നൽകുന്ന മുൻഗണന. പ്രമീയർ ലീഗിൽ മുൻനിര ടീമായ ലിവപൂളിനെ പരശീലനം നൽകിയതും പ്രധാന നേട്ടമായി യുണൈറ്റഡ് കരുതുന്നത്.
മൗറിസോ പൊച്ചട്ടീനോ
മെസിയും നെയ്മറും താരങ്ങളായ പിഎസ്ജിയുടെ കോച്ചാണ് അർജീനയൻ സ്വദേശിയായ പൊച്ചട്ടീനോ. നിലവിൽ പൊച്ചട്ടീനോ പിഎസ്ജി മാനേജുമെന്റമായി അത്ര രസത്തിൽ അല്ല. ടോട്നാം ഹോട്സപറിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചത് യുണൈറ്റഡ് പൊച്ചട്ടീനോയിൽ കാണുന്ന മേൽക്കോയ്മ.
ജുലെൻ ലൊപെറ്റെഗി
സെവ്വിയ്യക്ക് കഴിഞ്ഞ സീസണിൽ മികച്ച ലീഗ് പ്രകടനവും യൂറോപ്പ ലീഗും നേടി കൊടുത്തതാണ് ഈ സ്പാനിഷ് കോച്ചിന് യുണൈറ്റഡ് നൽകുന്ന പ്രധാന്യം. ഇതിന് പുറമെ മറ്റൊരു പ്രകടന മികവ് ലൊപെറ്റെഗിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത് വാസ്തവമാണ്.
ലൂസ് എൻറിക്ക്വെ
സ്പെയിന്റെ ദേശീയ ടീം കോച്ചാണ് എൻറിക്ക്വെ. സിദാൻ കഴിഞ്ഞാൽ യുണൈറ്റഡ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന ഒരു കോച്ചാണ് എൻറിക്ക്വെ. റൊണാൾഡോ എൻറിക്ക്വെയെ കോച്ചാക്കണമെന്നാണ് ക്ലബിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...