ഹോ ചി മിന്‍ സിറ്റി (വിയറ്റ്‌നാം) : താന്‍ നേടുന്ന ഓരോ മെഡലിനും പരിശ്രമത്തിന്‍റെയും പ്രയാസങ്ങളുടെയും കഥ പറയാനുണ്ടാവും എന്ന് മേരി കോം. കായിക മേഘലയ്ക്ക് അകത്തും പുറത്തും വിവിധ തരത്തിലുള്ള ഭൂമിക വഹിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ഈ സ്വര്‍ണ്ണത്തിനു മാറ്റു കൂടുതലാണ്, അവര്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഇത് മേരി കോമിന്‍റെ അഞ്ചാം സ്വര്‍ണമാണ്.  ആകെ ആറു തവണയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇതില്‍ ആറു തവണയും ഫൈനലില്‍ പ്രവേശിച്ചു. അഞ്ചു തവണ സ്വര്‍ണം നേടുകയും ചെയ്തു.


വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തറപറ്റിച്ചത്. (സ്‌കോര്‍: 50) 48 കിലോഗ്രാം വിഭാഗത്തില്‍ ഇതാദ്യമായാണ് മേരി കോം സ്വര്‍ണം നേടുന്നത്.


അഞ്ചു വര്‍ഷം 51 കിലോഗ്രാം വിഭാഗത്തില്‍ മാറ്റുരച്ചശേഷമാണ് അഞ്ചു തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഭാരം കുറച്ച 48 കിലോഗ്രാം വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്. 


രാജ്യസഭാ എംപികൂടിയാണ് മണിപ്പുരില്‍നിന്നുള്ള ഈ മുപ്പത്തഞ്ചുകാരി.