Mary Kom Retirement Rumours: താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ഇന്ത്യൻ വനിതാ ബോക്‌സർ മേരി കോം.  ആറ് തവണ ലോക ചാമ്പ്യനായ മേരി കോം തന്റെ വിരമിക്കൽ വാർത്ത നിഷേധിച്ചിരിക്കുകയാണ്.  ഒളിമ്പിക്‌സിൽ  പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mary Kom Retirement: പ്രായപരിധി കഴിഞ്ഞു; ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു


ബുധനാഴ്ച നടന്ന ഒരു പരിപാടിക്കിടെ ഉയർന്ന തലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിട്ടും പ്രായപരിധി കാരണം അതിന് കഴിയുന്നില്ലെന്ന് മേരി കോം പറഞ്ഞിരുന്നുവെന്നും എന്നാൽ തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നും മത്സരത്തിൽ തുടരുന്നതിനായി താൻ ഇപ്പോഴും തന്റെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെ മേരി കോം അറിയിച്ചു. 


Also Read: ജനുവരി അവസാനം 3 രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും ഐശ്വര്യ നേട്ടങ്ങൾ!


'ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, എന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു. വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഞാൻ തന്നെ നിങ്ങളോട് പറയുമെന്ന പ്രസ്ഥാനവനയാണ് താരം നിലവിൽ പുറത്തിറിക്കിയിരിക്കുന്നത്.  ബുധനാഴ്ച ദിബ്രുഗഡിൽ ഒരു സ്‌കൂൾ പ്രഗാമിൽ പങ്കെടുത്തപ്പോൾ സ്‌പോർട്‌സിൽ പുതിയ ഉയരങ്ങളിലെത്താനുള്ള ആഗ്രഹം എനിക്കിപ്പോഴും ഉണ്ടെന്നും എന്നാൽ ഒളിമ്പിക്‌സിലെ പ്രായപരിധി കാരണം എനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.  ഈ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് തരാം പറയുന്നത്.  ഇന്റർനാഷണൽ ബോക്‌സിംഗ് അസോസിയേഷന്റെ നിയമങ്ങൾ പ്രകാരം 40 വയസ്സ് വരെയുള്ള പുരുഷ-വനിത ബോക്‌സർമാർക്ക് മാത്രമേ ഒളിമ്പിക്‌സ് പോലുള്ള എലൈറ്റ് ഇവന്റുകളിൽ പങ്കെടുക്കാൻ അവസരമുള്ളു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.