47-ാം പിറന്നാള്‍  നിറവില്‍  ക്രിക്കറ്റിന്‍റെ ദൈവ൦ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ....  


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിക്കറ്റ് ഞങ്ങളുടെ മതവും സച്ചിന്‍ ഞങ്ങളുടെ ദൈവവുമാണ്,  ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ ദൈവ൦ തന്നെ ... അതേ, മതങ്ങളിൽ ഇടംപിടിക്കാത്ത ഏക ദൈവം...  


ക്രിക്കറ്റിന് വേണ്ടി ജനിച്ച... ക്രിക്കറ്റിനെ ജീവനേക്കാളേറെ സ്നേഹിച്ച... കോടിക്കണക്കിനു ജനങ്ങളിലേക്ക് ക്രിക്കറ്റിനെ എത്തിച്ച ഒരാൾ... അയാൾ കളിക്കാനിറങ്ങുമ്പോൾ പ്രാർത്ഥിക്കുകയാവും ആരാധകര്‍ ....  വൈവിധ്യങ്ങൾ ഏറെ നിറഞ്ഞിരുന്ന ഇന്ത്യൻ സമൂഹത്തെ ഒറ്റ ബാറ്റിലേക്ക് ആവാഹിച്ചവൻ....അതായിരുന്നു സച്ചിൻ...


സച്ചിനെപ്പോലെ ഒരു ഇതിഹാസത്തെ ക്രിക്കറ്റിനു സമ്മാനിച്ച കോച്ച് രമാകാന്ത് ആചരേക്കറും ആദ്യമായി കുഞ്ഞു സച്ചിന്‍റെ കയ്യിൽ ബാറ്റ് നൽകിയ അദ്ദേഹത്തിന്‍റെ സഹോദരി സവിതയും ഈ അവസരത്തിൽ സ്‌മരിക്കപ്പെടേണ്ടവര്‍ തന്നെ. കളിക്കളത്തിനകത്തും പുറത്തും സൗമ്യതയുടെ ആൾരൂപം, നേട്ടങ്ങളുടെ കൊടുമുടികൾ കീഴടക്കിയിട്ടും കൈമോശം വരാത്ത എളിമ അതാണ് സച്ചിന്‍റെ  ഏറ്റവും വലിയ പ്രത്യേകത.. 


ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും BCCIയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ സച്ചിനാണെന്നത് നിസ്സംശയം പറയാന്‍ സാധിക്കു൦. 
പരസ്യകമ്പനികള്‍ക്ക് സച്ചിന്‍റെ ജനപ്രീതിയിലുളള വിശ്വാസമാണ് ടെലിവിഷന്‍ വരുമാനമായി  BCCIയുടെ ഖജനാവിലെത്തിയത്. പതിനായിരങ്ങള്‍ അന്ന് കളികാണാനെത്തിയത് ഇന്ത്യയുടെ കളികാണുന്നതിനേക്കാള്‍ സച്ചിന്‍റെ  കളി കാണാനായിരുന്നു.


ക്രിക്കറ്റിന്‍റെ അതികായനായി  രണ്ടു പതിറ്റാണ്ടിലേറെ കാലം വിരാജിച്ചിട്ടും വിവാദങ്ങളില്‍ ഒരിക്കല്‍പോലും സച്ചിന്‍റെ പേര് പരാമര്‍ശിക്കപ്പെട്ടില്ല. ഇപ്പോഴും വിശേഷണങ്ങള്‍ക്ക് അതീതനായി നിലകൊണ്ടിരുന്നു സച്ചിന്‍.


ക്രിക്കറ്റ് കളിച്ച് അതിലൂടെ പ്രശസ്തരാകുന്നവരാണ് ഏറെയും, എന്നാല്‍, സച്ചിന്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. സച്ചിന്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങി, അതോടെ ക്രിക്കറ്റ് പ്രശസ്തമായി...!!


Happy Birthday Sachin.....