Chennai: തിയറ്റർ റിലീസിന് ശേഷം Amazon Prime ലെത്തിയ തമിഴ് സൂപ്പർ സ്റ്റാർ ചിത്രം വിജയുടെ (ActorVijay) മാസ്റ്ററിന് കൂടുതൽ ആരാധക പ്രശംസ. അതിനിടെ സിനിമയെ പ്രശംസിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം Ravichandran Ashwinനും. Master വേറെ മാരിയെന്ന് പറഞ്ഞുകൊണ്ടാണ് അശ്വിൻ സിനിമയിലെ ഒരു ​ഗാനരംഗത്തിന്റെ ഭാഗം ട്വിറ്റിറിൽ പങ്കുവെച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

നടൻ വിജയെയും മാസ്റ്റിന്റെ സം​ഗീത സംവിധായകൻ  അനിരുദ്ധ് രിവചന്ദെറിനെയും ടാ​ഗ് ചെയ്താണ് അശ്വിൻ (Ravichandran Ashwin) ട്വറ്റിറിൽ ​ഗാനരം​ഗം പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസ്റ്ററിൽ വിജയുടെ ഇൻട്രോ സോങ്ങായ വാത്തി കമ്മിങ് എന്ന് ​ഗാനത്തിന്റെ ഒരു ഭാ​ഗമാണ് അശ്വിൻ്റെ ട്വീറ്റ്. എന്നാൽ ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അശ്വിന്റെ പ്രകടനവും വേറെ മാരിയെന്നാണ് ആരാധകർ താരത്തിന് മറുപടി നൽകിട്ടുണ്ട്.



ALSO READ: വിജയ് ചിത്രം Master ആമസോൺ പ്രൈമിൽ എത്തുന്നു


ഈ കഴിഞ്ഞ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ അശ്വിൻ  നിർണായകമായ പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അശ്വിൻ 12 വിക്കറ്റും ഒരു അർധസെഞ്ചുറിയുമാണ് നേടിയത്. സിഡ്നിയിൽ ടെസ്റ്റിൽ (Sydney Test) ഹനുമാ വിഹാരിക്കൊപ്പം താരവും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് വിജയത്തിന് തുല്യമായ സമനില പിടിക്കാൻ  ഇന്ത്യക്ക് സാധിച്ചത്. പരിക്കേറ്റിട്ടും അവസാനം വരെ പിടിച്ച നിന്ന് അശ്വിന് നിരവധി പ്രശംസകളാണ് ലഭിച്ചത്.


ALSO READ: Master Movie: മാസ്റ്ററിൽ മാസായി ഇളയ ദളപതി


ജനുവരി 13 പൊങ്കലിന് റിലീസ് ചെയ്ത മാസ്റ്റർ (Master) ഇതിനോടകം 200 കോടി ക്ലബിൽ ഇടം പിടിക്കുകയും ചെയ്തു. തുടർന്ന് ചിത്രം ഇന്നലെ ജനുവരി 29നായിരുന്നും സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലുടെ പുറത്തിറക്കുന്നത്. കോവിഡിനെ തുടർന്ന് അനിശ്വത്വത്തിലായ തമിഴ്നാട് കേരള സിനിമ വ്യവാസായ മേഖലയ്ക്ക് ഉണർവ് നൽകിയെതും മാസ്റ്ററിന്റെ റീലിസായിരുന്നു. ലോക്ഡൗണിന് ശേഷം തുറന്ന് കേരളത്തിലെ സിനിമ തിയറ്ററുകളിൽ ആദ്യം പ്രദർശനം നടത്തിയതും ഈ വിജയ് ചിത്രമായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.