Mohali : മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനും ഒളിമ്പ്യൻ മിൽഖ സിങിന്റെ (Milkha Singh) ഭാര്യയുമായ നിർമൽ കൗർ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചു. മൊഹാലിയിലെ ആശുപത്രിയിൽവെച്ചാണ് നിർമല കൗർ അന്തരിച്ചത്. കഴിഞ്ഞ മാസമാണ് നിർമ്മലിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 85 വയസായിരുന്നു പ്രായം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിർമ്മൽ കൗർ ഇന്ന് വൈകിട്ട് നാല് മണിയോടെ ആശുപത്രിയിൽ (Hospital) വെച്ച് അന്തരിച്ചുവെന്ന് മിൽഖാ സിങിന്റെ കുടുംബത്തിന് വേണ്ടി വക്താവാണ് അറിയിച്ചത്. കോവിഡിനോട് പോരാടിയാണ് നിർമ്മൽ മരണം കൈവരിച്ചതെന്നും അറിയിച്ചു. മിൽഖാ സിങ്ങും കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്.


ALSO READ: Breaking : Euro 2020 : Christian Eriksen അത്യാസന്ന നിലയിൽ ; ഡാനിഷ് താരം കളിക്കിടയിൽ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു


ഇന്ന് വൈകിട്ട് നടന്ന നിർമ്മൽ കൗറിന്റെ അന്ത്യകർമ്മങ്ങൾക്ക് ഭർത്താവായ മിൽഖാ സിങിന് പാഞ്ഞെടുക്കാൻ സാധിച്ചില്ലെന്നും അറിയിച്ചു. കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാലാണ് മിൽഖാ സിങ്ങിന് അന്ത്യകർമ്മങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നത്.


ALSO READ: India vs Sri Lanka : സഞ്ജു സാംസണും ദേവദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ, സന്ദീപ് വാര്യാർ നെറ്റ് ബോളറായി ടീമിനൊപ്പം, ശിഖർ ധവാൻ ടീമിനെ നയിക്കും


മെയ് 26 നാണ് നിർമൽ കൗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിന് രണ്ട് ദിവസം മുമ്പ് അതെ ആശുപത്രിയിൽ മിൽഖ സിങ്ങിനെയും പ്രവേശിപ്പിച്ചിരുന്നു. രണ്ട് പേരും ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ ആയിരുന്നു. മിൽഖാ സിങ് ആശുപത്രി വിട്ടെങ്കിലും പിന്നീട് വീണ്ടും ഐസിയുവില അഡ്മിറ്റ് ചെയ്‌തു. ഇപ്പോൾ അദ്ദേഹത്തിൻറെ  നില പുരോഗമിച്ച് വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക