Mirabai Chanu: മീരാബായ് ചനുവിന് മണിപ്പൂർ സർക്കാരിൻറെ പാരിതോഷികം, പോലീസിൽ എ.എസ്.പിയായി നിയമനം നൽകും
മണിപ്പൂർ പോലീസിൽ എ.എസ്.പിയായാണ് മീരാഭായിയെ നിയമിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുള്ളത്.
ഇംഫാൽ: ഒളിമ്പിക്സ് വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം മീരാഭായ് ചനു നാട്ടിലെത്തി. താരം നാട്ടിലെത്തിയതിന് തൊട്ട് പിന്നാലെ മണിപ്പൂർ സർക്കാരിൻറെ പാരിതോഷികവും എത്തി. മണിപ്പൂർ പോലീസിൽ എ.എസ്.പിയായാണ് മീരാഭായിയെ നിയമിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുള്ളത്. രാജ്യത്തിൻറെ പ്രതീക്ഷ കാക്കാനായെന്നും, റിയോയിൽ സമ്മർദ്ദത്തിൽപ്പെട്ടിരുന്നെന്നും മിരാബായി ചനു മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി
വെയ്റ്റ്ലിഫ്റ്റിങിൽ 49 കിലോ വിഭാഗത്തിലാണ് മീരാബായി ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയത്. 202 കിലോയാണ് മത്സരത്തിൽ ചാനു ഇന്ത്യക്ക് വേണ്ടി ഉയർത്തിയത്. സ്നാച്ചിൽ 87 കിലോയും ക്ലീൻ ജേർക്കിൽ 115 കിലോയുമാണ് ചാനു ഉയർത്തിയത്. ഇന്തോനേഷ്യയുടെ വിൻഡി കാൻടികാ ഐസാഹാണ് വെങ്കലം നേടിയത്.
വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന് മെഡൽ നേട്ടമാണ് ചാനുവിലൂടെ സാധിച്ചത്. ഇതിന് മുമ്പ് കർണം മല്ലേശ്വരി 2000 സിഡ്നി ഒളിമ്പിക്സിൽ വെച്ചാണ് ഈ ഇനത്തിലെ 69 കിലോ വിഭാഗത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയത്. അതേസമയം മത്സരത്തിലെ സ്വർണ മെഡൽ ജേതാവായ ചൈനയുടെ ഷിഹുയി ഹ്യു ഉത്തേജക മരുന്ന ഉപയോഗിച്ചതായി ഒളിമ്പിക്സിൽ സംഘടാകർ സംശയം പ്രകടിപ്പിച്ചു. ചൈനീസ് താരം ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ മീരാബായുടെ വെള്ളി നേട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA