ഇന്ത്യൻ വനിത ക്രിക്കറ്റ് (India Women's Cricket) ടീം നായിക മിതാലി രാജിന്റെ (Mithali Raj) ബയോപിക്ക് ‘ഷബാഷ് മിത്തു’ (Shabash Mithu) റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4ന് ചിത്രം തീയറ്ററുകളിൽ എത്തും. മിതാലിയുടെ 39ാം ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ (First look poster) മിതാലി രാജും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പങ്കുവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററായി വിശേഷിപ്പിക്കപ്പെടുന്ന മിതാലിയുടെ ബയോപിക്ക് സംവിധാനം ചെയ്യുന്നത് ശ്രീജിത് മുഖർജിയാണ്. തപ്സി പന്നു ആണ് ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കുന്നത്. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.


Also Read: ധോണിയുടെയും മിതാലിയുടെയും പേരില്‍ കരടിക്കുഞ്ഞുങ്ങള്‍!!


ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് 39കാരിയായ മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ബാറ്ററായാണ് മിതാലി രാജ് വിലയിരുത്തപ്പെടുന്നത്.


321 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 10,454 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഏക നായികയാണ്. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 


Also Read: Mithali Raj അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണുകൾ പിന്നിട്ടു; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം, ലോകത്തിൽ രണ്ടാമത്തെ വനിതാ താരം 


89 ടി-20 മത്സരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്.


16-ാം വയസില്‍ ഏകദിന (One Day) അരങ്ങേറ്റത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് മിതാലി (Mithali Raj) രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. 19 വയസും 254 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി (Double Century) കണ്ടെത്തി ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.