നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക് (Minnal Murali) മികച്ച് അഭിപ്രായമാണ് പല മേഖലയിൽ നിന്ന്  ലഭിക്കുന്നത്. മലയാളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ മുൻ ഇന്ത്യൻ ക്രിക്ക്റ്റ് ടീം നായകൻ എം.എസ് ധോണിയുടെ (MS Dhoni) ഭാര്യ സാക്ഷി സിങ് ധോണിയും (Sakshi Singh Dhoni) സമാനമായ അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"അവസാനം മെയ്ഡ് ഇൻ ഇന്ത്യ സൂപ്പർ ഹീറോ" എന്ന് കുറുപ്പെഴുതിയാണ് സാക്ഷി സിങ് മിന്നൽ മുരളിയുടെ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.


ALSO READ : മുരളി പറക്കാൻ പഠിക്കുന്നു; പുതിയ മിഷന്റെ സൂചന നൽകി ടോവിനോ തോമസ്



സാക്ഷി കണ്ടാൽ പിന്നെ മിന്നൽ മുരളി ധോണിയും കണ്ടു കാണുമെന്നാണ് സോഷ്യൽ മീഡിയയിൽ മിന്നൽ മുരളി ആരാധകർ അഭിപ്രായപ്പെടുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ് ഉൾപ്പെടെ ആറ് ഭാഷകളിലായിട്ടാണ് ചിത്രം നെറ്റഫ്ലിക്സിലൂടെ ഡിസംബർ 24ന് റിലീസ് ചെയ്തിരിക്കുന്നത്. 


ALSO READ : Minnal Murali Review : ഇതാ മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ; മിന്നലടിച്ചാൽ രക്ഷകനെത്തും


എന്നാൽ ഇപ്പോൾ ആരാധകരെ ഒന്നും കൂടി ആവേശത്തിലാക്കിയിരിക്കുന്നത് മിന്നൽ മുരളിയുടെ രണ്ടാം ഭാഗമുണ്ടാകുമെന്നാണ്. ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് അഭിമുഖത്തിൽ ചിത്രത്തിന്റെ സ്വീക്കൽ പ്രഖ്യാപനം ജനുവരിയോടെ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 


ALSO READ : മിന്നൽ മുരളിക്ക് മുമ്പ് അറിയേണ്ട ഒരു കാര്യമുണ്ട്, ബേസിൽ ജോസഫ് യൂണിവേഴ്സ്; എന്താണ് ബേസിലിന്റെ മഞ്ഞപ്ര യൂണിവേഴ്സ്?


ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ ടൊവീനോയാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയായി എത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരും പ്രതിനായക വേഷത്തിലെത്തി മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.