New Delhi: മുന്‍  നിര ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും  Captain Cool MS Dhoni എന്നും  ആരാധകര്‍ക്ക് പ്രിയങ്കരനാണ്...   ധോണിയുടെ വിശേഷങ്ങള്‍ക്കായി കാതോര്‍ക്കുന്ന ആരാധകര്‍ക്കായി അവ  പങ്കുവയ്ക്കുന്നയാള്‍ മറ്റാരുമല്ല, ഭാര്യ സാക്ഷി തന്നെ...


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവ് ആയ സാക്ഷി,  Dhoniയുടേയും  Zivaയുടേയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 



MS Dhoniയ്ക്ക് നായ്ക്കളെ ഏറെ ഇഷ്ടമാണ് എന്ന വിവരം എല്ലാവർക്കും നന്നായി അറിയാം.  റാഞ്ചിയിലെ ഏഴ് ഏക്കർ  വിസ്താരമുള്ള  ഫാം ഹൗസില്‍ വിവിധ ഇനത്തില്‍പ്പെട്ട നായ്ക്കളുമുണ്ട്. അവയുമൊത്തുള്ള വീഡിയോകള്‍ സാക്ഷി  ധോണി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.


കഴിഞ്ഞ  ദിവസം തന്‍റെ  ഫാം ഹൗസിലെ പുതിയ അതിഥിയെ ധോണി പരിചയപ്പെടുത്തിയിരുന്നു.  ചേതക്  (Chetak) എന്ന് പേരിട്ടിരിയ്ക്കുന്ന  ഒരു കറുത്ത കുതിരയാണ് പുതിയ അതിഥി. ചേതകിന്‍റെ ഫോട്ടോയും ചേതകിനെ  ധോണി മസ്സാജ് ചെയ്യുന്ന വീഡിയോയും സാക്ഷി പങ്കുവച്ചിരുന്നു.  



 എന്നാല്‍,  വീട്ടിലെ ഏറ്റവും പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് ധോണിയുടെ മകള്‍  Ziva. Ziva ഒരു ചെറിയ കുതിരയുമൊത്ത് നില്‍ക്കുന്ന ചിത്രമാണ്  ഇൻസ്റ്റാഗ്രാമിൽ  ആരാധകര്‍ക്കായി പങ്കവച്ചിരിയ്ക്കുന്നത്.  ധോണിയുടെ ഫാം ഹൗസി ലെ പുതിയ അതിഥികളാണ്  ചേതക് എന്ന കറുത്ത കുതിരയും  Zivaയുടെ പ്രിയപ്പെട്ട വെള്ളക്കുതിരയും .



അടുത്തിടെ സാക്ഷിയും ചേതകിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു.   ധോണിയുടെ  പ്രിയപ്പെട്ട നായ്ക്കളുമായി സൗഹൃദം പങ്കിടുന്ന ചേതക് ആയിരുന്നു വീഡിയോയില്‍... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.