നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ യുവി പുറത്തായപ്പോള്‍ എല്ലാം അവസാനിച്ചുവെന്ന് കരുതിയതായി കൈഫ്!
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയമാണ് ഇന്ത്യ നാറ്റ്വെസ്റ്റ് സീരീസ് ഫൈനലില്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയമാണ് ഇന്ത്യ നാറ്റ്വെസ്റ്റ് സീരീസ് ഫൈനലില്‍ സ്വന്തമാക്കിയത്.
ത്രസിപ്പിക്കുന്ന ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചടുത്തോളം ചരിത്ര സംഭവമാണ്.
അന്ന് ടീമിനെ നയിച്ച സൗരവ് ഗാംഗുലി ടീം പൊരുതി നേടിയ വിജയം ലോര്‍ഡ്‌സിലെ ഗാലറിയില്‍ ടീ ഷര്‍ട്ട് ഊരിവീശിയാണ് ആഘോഷിച്ചത്.
ഇന്നിപ്പോള്‍ ആ വിജയത്തില്‍ യുവരാജ് സിങ്ങിനൊപ്പം മികച്ച കൂട്ട് കേട്ട് പടുത്തുയര്‍ത്തി നിര്‍ണായക പങ്ക് വഹിച്ച കൈഫ് തന്‍റെ മാനസികാവസ്ഥ
വെളിപെടുത്തിയിരിക്കുകയാണ്.
അന്ന് യുവി പുറത്തായപ്പോള്‍ എല്ലാം അവസാനിച്ചുവെന്നാണ് താന്‍ കരുതിയത്,പിന്നീട് വിജയിക്കാനാകുമെന്ന് താന്‍ കരുതിയില്ല,
ഞാന്‍ നിലയുറപ്പിച്ചിരുന്നു.യുവിയും കൂടെയുണ്ടായിരുന്നു,അതിനാല്‍ തന്നെ അവസാനം വരെ ബാറ്റ് ചെയ്യാനായാല്‍ ഇന്ത്യക്ക് ജയിക്കാന്‍
കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു.എന്നാല്‍ യുവി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ നശിച്ചു.താന്‍ ഏറെ വിഷമിക്കുകയും ചെയ്തു,
കൈഫ് പറഞ്ഞു,ഒരു ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനിലാണ് മുഹമ്മദ് കൈഫ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ ഓര്‍മ്മകള്‍ പങ്ക് വെച്ചത്.
2002 ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് ബാക്കിനില്‍ക്കെയാണ് മറികടന്നത്.
ഒരു ഘട്ടത്തില്‍ അഞ്ചിന് 146 എന്ന നിലയിലായിരുന്നു ഇന്ത്യ,അപ്പോള്‍ ക്രീസില്‍ ഒന്നിച്ച യുവരാജും കൈഫും 121 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
യുവി 63 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും ഒരു സിക്സും അടക്കം 69 റണ്‍സെടുത്തു.യുവി പുറത്തായിട്ടും പോരാട്ടം തുടര്‍ന്ന കൈഫ്
75 പന്തില്‍ ആറു ഫോറും രണ്ട് സിക്സും അടക്കം 87 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയും ചെയ്തു.