സൂറിച്ച്: സ്വിറ്റ്സർലൻഡിലെ ലൊസെയ്ൻ ഡയമണ്ട് ലീഗ് ജാവ്‍ലിൻ ത്രോയിൽ സ്വർണ നേട്ടവുമായി നീരജ് ചോപ്ര. പരിക്കിൽ നിന്ന് മുക്തനായി എത്തിയ ശേഷം നീരജ് കളിക്കുന്ന ആദ്യ മത്സരമാണിത്. ജാവലിൻ ത്രോയിൽ 89.08 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് വീണ്ടും മിന്നും നേട്ടം സ്വന്തമാക്കിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നീരജിന്റെ സ്വർണ നേട്ടം. ഇതോടെ സുറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീ​ഗ് ബി​ഗ് ഫൈനലിലും നീരജ് യോ​ഗ്യത നേടി. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര. സെപ്റ്റംബർ ഏഴ്, എട്ട് തിയതികളിലാണ് മത്സരം നടക്കുക. ടോക്കിയോയിലെ വെള്ളിമെഡൽ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് വെള്ളി സ്വന്തമാക്കിയത്. കുർട്ടിസ് ജോൺസൺ ആണ് മൂന്നാമതായി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ത്രോയിൽ തന്നെ 89.08 മീറ്റർ ദൂരം താണ്ടാൻ നീരജിന് സാധിച്ചിരുന്നു. തുടർന്ന് അതിനെ മറികടക്കാൻ എതിരാളികൾ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടത്തിനിടെയാണ് നീരജ് ചോപ്രയ്ക്ക് പരിക്ക് പറ്റിയത്. പരിക്കില്‍ നിന്ന് പൂർണമായി മുക്തനാകാതെ വന്നതിനാൽ കോമൺവെൽത്ത് ഗെയിംസ് നീരജിന് നഷ്ടമായിരുന്നു.



Also Read: പ്രഗ്നാനന്ദിനെ പ്രകീർത്തിക്കുമ്പോൾ മലയാളിയായ നിഹാലിനെ മറക്കരുത്; ലോക ചാമ്പ്യനെ മുന്നേ പറപ്പിച്ച മലയാളിപ്പയ്യൻ


 


ബിഗ് ഫൈനലിലേക്കുള്ള ആറ് താരങ്ങളെ നിശ്ചയിക്കുന്ന പോരാട്ടം കൂടി ആയതിനാൽ രാജ്യം ആകാംക്ഷയോടെയാണ് നീരജിന്റെ മത്സരത്തിനായി കാത്തിരുന്നത്. സീസണിൽ നീരജിനേക്കാൾ ദൂരം താണ്ടിയവർ മത്സരത്തിനുണ്ടായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.