Netherlands vs England: ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരുടെ ആറാട്ട്; ഏകദിനത്തിൽ റെക്കോർഡ് സ്കോർ
ജോസ് ബട്ലർ, ഡേവിഡ് മലന്‍, ഫിലിപ്പ് സാള്‍ട്ട് എന്നിവരുടെ സെഞ്ച്വറിയും ലിയാം ലിവിങ്സ്റ്റണിൻ്റെ വെടിക്കെട്ട് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
ആംസറ്റല്‍വീന്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന സ്വന്തം ലോക റെക്കോർഡ് തിരുത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതര്‍ലന്‍ഡ്‌സിനെതിരെ വിആര്‍എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിന മത്സരത്തിലാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് നേടിയത്. കൈയെത്തും ദൂരത്താണ് ഏകദിനത്തില്‍ ആദ്യമായി 500 റണ്‍സെടക്കുന്ന ടീമെന്ന റെക്കോഡ് ഇംഗ്ലണ്ടിന് നഷ്ടമായത്. 2018ൽ ഓസ്ട്രേയിലക്കെതിരെ സ്വന്തമാക്കിയ 481 റൺസ് എന്ന സ്വന്തം റെക്കോഡ് ഇംഗ്ലണ്ട് ഇന്ന് മറികടന്നു.
ജോസ് ബട്ലർ, ഡേവിഡ് മലന്‍, ഫിലിപ്പ് സാള്‍ട്ട് എന്നിവരുടെ സെഞ്ച്വറിയും ലിയാം ലിവിങ്സ്റ്റണിൻ്റെ വെടിക്കെട്ട് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. വെറും 70 പന്തില്‍ നിന്നാണ് ബട്ലർ 162 റൺസെടുത്തത്. ഏഴ് ഫോറും 14 സിക്സുമാണ് ബട്ലർ ഇന്ന് അടിച്ചുകൂട്ടിയത്. ഓപ്പണർ ജേസൻ റോയ് തുടക്കത്തിലെ പുറത്തായെങ്കിലും 93 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടും 109 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഡേവിഡ് മലാനും ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് നൽകിയത്.
Also Read: സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; ഐയർലൻഡിനെതിരെ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും
ഐപിഎൽ വെടിക്കെട്ടിൻ്റെ തുടർച്ചയായി നാലാമനായി ബാറ്റിങ്ങിനെത്തിയ ജോസ് ബട്ലർ ബൗണ്ടറികളുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അവസാന ഓവറുകളിൽ ബട്ലറിന് കൂട്ടായി ലിയാം ലിവിങ്സ്റ്റൺ കൂടിയെത്തിയതോടെ ഇംഗ്ലണ്ടിൻ്റെ സ്കോർ അതിവേഗത്തിൽ പാഞ്ഞു. 22 പന്തിൽ ആറ് ഫോറും ആറ് സിക്സുമായി 66 റൺസാണ് ലിവിങ്സ്റ്റൺ സ്വന്തമാക്കിയത്. ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സ് അടിച്ചെങ്കിലും രണ്ട് റണ്‍സകലെ ഏകദിന ക്രിക്കറ്റിലെ ആദ്യ 500 റണ്‍സ് ഇംഗ്ലണ്ടിന് നഷ്ടമായി.
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; ഐയർലൻഡിനെതിരെ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും
ഇന്ത്യയുടെ ഐർലൻഡ് പര്യടനത്തിനുള്ള ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. രണ്ട് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് രാജസ്ഥാൻ റോയിൽസിന്റെ ക്യാപ്റ്റനായ മലയാളി താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും. കോവിഡിനെ തുടർന്ന് മാറ്റിവച്ച് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന് ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലീണ്ടിലേക്ക് പോകുന്നതിനെ തുടർന്നാണ് ഹാർദിക്കിന്റെ നേതൃത്വത്തിൽ മറ്റൊരു ഇന്ത്യൻ സംഘത്തെ ഐർലൻഡിലേക്ക് ബിസിസിഐ അയക്കുന്നത്.
പാണ്ഡ്യയെ കൂടാതെ ഭുവനേശ്വർ കുമാർ, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, തുടങ്ങിയവരാണ് ഇന്ത്യൻ ടീമിലെ മറ്റ് മുതിർന്ന താരങ്ങൾ. ജൂൺ 26, 28 ദിവസങ്ങളിലായിട്ടാണ് ടി20 മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. നാല് വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഐർലൻഡിനെതിരെ ഒരു പരമ്പരക്കൊരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...