Neymar: കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ
Brazil fans: നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നെയ്മറുടെ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
കേരളത്തിലെ ആരാധകരോട് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്മർ. നെയ്‌മറുടെ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ കലകളിൽ നിന്നും വരുന്നത് സ്നേഹമാണ്. നന്ദി കേരള, ഇന്ത്യ... എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിന് ബ്രസീൽ തോൽവി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ നെയ്മർ ദേശീയ ടീമിൽ തുടരാൻ സാധ്യതയില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ലോകകപ്പിലെ തോൽവിയോടെ നെയ്മറുടെ കരിയറിനെ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കേരളത്തിലെ ആരാധകർക്ക് താരം നന്ദി പറഞ്ഞിരിക്കുന്നത്.
അതേസമയം, ഖത്തർ ലോകകപ്പിൽ ക്രൊയഷ്യയോട് തോറ്റ് ബ്രസീൽ പുറത്തായതോടെ ടിറ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് വാക്ക് പാലിക്കുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്നും ടിറ്റെ പ്രഖ്യാപിച്ചത്. 2016 മുതൽ ആറ് വർഷമായി ബ്രസീലിന്റെ പരിശീലകനാണ് ടിറ്റെ. ടിറ്റെയുടെ പരിശീലനത്തിൽ കളിച്ച 81 മത്സരങ്ങളിൽ 60 എണ്ണത്തിലും ബ്രസീൽ വിജയിച്ചിരുന്നു. 15 മത്സരങ്ങൾ സമനിലയായി. ആറ് മത്സരങ്ങളാണ് തോൽവി വഴങ്ങിയത്. ടിറ്റെയുടെ കീഴിൽ കളിച്ച ബ്രസീൽ ടീം 2019 ൽ കോപ്പ അമേരിക്ക കിരീടവും നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...