ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താന് 283 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും നായകന്‍ ബാബര്‍ അസമിന്റെയും അര്‍ധ സെഞ്ച്വറികളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും ഇമാം ഉള്‍ ഹഖും പാകിസ്താന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇമാം 17 റണ്‍സ് നേടി പുറത്തായി. ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ബാബര്‍ അസം 92 പന്തില്‍ 74 റണ്‍സ് നേടി. 4 ബൗണ്ടറികളും ഒരു സിക്‌സറുമാണ് ബാബറിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 


ALSO READ: ഇന്ത്യൻ സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു


ഫോമിലുള്ള മുഹമ്മദ് റിസ്വാന്‍ 8 റണ്‍സ് നേടി പുറത്തായതാണ് പാകിസ്താന് തിരിച്ചടിയായത്. സൗദ് ഷക്കീല്‍ 25ഉം, ഷദാബ് ഖാന്‍ 40 റണ്‍സും നേടി. 27 പന്തില്‍ 40 റണ്‍സ് നേടിയ ഇഫ്തിഖാര്‍ അഹമ്മദിന്റെ പ്രകടനമാണ് പാകിസ്താനെ 280 കടത്തിയത്. അഫ്ഗാനിസ്താന് വേണ്ടി നൂര്‍ അഹമ്മദ് 3ഉം നവീന്‍ ഉള്‍ ഹഖ് 2ഉം മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.