പൂനെ: ഏകദിന ലോകകപ്പിലെ 17-ാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 257 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പണിംഗ് വിക്കറ്റില്‍ തന്‍സിദ് ഹസനും ലിറ്റണ്‍ ദാസും ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. തന്‍സിദ് ഹസന്‍ 43 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 82 പന്തില്‍ 66 റണ്‍സുമായി ലിറ്റണ്‍ ദാസ് ടോപ് സ്‌കോററായി. മധ്യനിരയില്‍ മുഷ്ഫിഖുര്‍ റഹീമും (36) അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മഹമ്മദുള്ളയുമാണ് ബംഗ്ലാദേശ് സ്‌കോര്‍ 250 കടത്തിയത്. മഹമ്മുദുള്ള 46 റണ്‍സ് നേടിയാണ് പുറത്തായത്. 


ALSO READ: അട്ടിമറിയില്ല; ലോകകപ്പിൽ അഫ്ഗാനിസ്താനെ തകര്‍ത്ത് ന്യൂസിലാൻഡ്, പോയിന്റ് പട്ടികയില്‍ ഒന്നാമത്


ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ശര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ മികച്ച വിജയം നേടാനായാല്‍ പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഒന്നാമത് എത്താം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.