Ole Gunnar Solskjaer : മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒലെ സോൾഷെയറിനെ പുറത്താക്കാൻ ടീം മാനേജ്മെന്റിന്റെ തീരുമാനം
2018ൽ ജോസെ മൊറീഞ്ഞോയ്ക്ക് ശേഷം താൽക്കാലിക പരിശീലകനായിട്ടാണ് ഒലെ മഞ്ചസ്റ്ററിൽ എത്തുന്നത്.
London : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ (Manchester United) മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒലെ ഗണ്ണർ സോൾഷെയറിനെ (Ole Gunnar Solskjaer) പുറത്താക്കാൻ തീരുമാനം. ടീമിന്റെ ബോർഡ് യോഗത്തിലാണ് മുഖ്യ പരിശീലക സ്ഥാനത്ത് ക്ലബിന്റെ മുൻ താരമായിരുന്ന സോൾഷെയറിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ബോർഡ് യോഗം തീരുമാനം യുണൈറ്റഡിന്റെ സഹഉടമസ്ഥൻ ജോയൽ ഗ്ലാസെർ ആംഗീകരിച്ച് കഴിഞ്ഞാൽ തീരുമാനം ഔദ്യോഗികമായി പുറത്ത് അറിയിക്കും.
സമ്മർ ട്രാൻസ്ഫറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ ജേഡൺ സാഞ്ചോ എന്നീ പ്രമുഖ താരങ്ങളെ ക്ലബിലെത്തിച്ചെങ്കിലും പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഒരു പ്രകടനം ടീമിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രധാനമായും ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും ഏറ്റ കനത്ത പരാജയമാണ് ഒലയ്ക്ക് പകരം മറ്റൊരു പരിശീലകനെ കണ്ടെത്താൻ യുണൈറ്റഡ് ടീം മാനേജ്മെന്റെ തീരുമാനമെടുത്തിരിക്കുന്നത്. പോരാത്തതിന് ഏറ്റവും അവസാനമായി വാറ്റഫോർഡിനോട് 4-1ന് നേരിട്ട കനത്ത പരാജയം ഒലയ്ക്ക് ക്ലബിന്റെ പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.
2018ൽ ജോസെ മൊറീഞ്ഞോയ്ക്ക് ശേഷം താൽക്കാലിക പരിശീലകനായിട്ടാണ് ഒലെ മഞ്ചസ്റ്ററിൽ എത്തുന്നത്. ശേഷം ക്ലബിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് ക്ലബ് നോർവെയിൻ കോച്ചുമായിട്ടുള്ള കരാർ 2024 വരെ പുതുക്കി. സോൾഷെയർ 1996 മുതൽ 2007 വരെ യുണൈറ്റഡിന്റെ മുന്നേറ്റ താരവും കൂടിയായിരുന്നു.
സോൾഷെയറിന് പകരം ഡാരണ ഫ്ലെച്ചർ യുണൈറ്റഡിന്റെ താൽക്കാലിക കോച്ചായി ചുമതലയേറ്റേക്കും. കുടാതെ മുൻ റയൽ മാഡ്രിഡ് താരവും കോച്ചുമായിരുന്ന സിനദിൻ സിദ്ദാനെ യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ ടീം മാനേജുമെന്റ് നേരത്തെ തന്നെ തുടങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...