അച്ഛനാകാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈൻ ബോൾട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജീവിത പങ്കാളി കാസി ബെനറ്റ് ഗര്‍ഭിണിയാണെന്ന വിവരം ബോള്‍ട്ട് ആരാധകരുമായി പങ്കുവച്ചത്. 


'രാജാവോ രാഞ്ജിയോ ഉടൻ എത്തും' -ഗര്‍ഭിണിയായ കാസിയുടെ ചിത്രങ്ങള്‍ക്കൊപ്പം ബോള്‍ട്ട് കുറിച്ചു. കുഞ്ഞിന്‍റെ വരവറിയിച്ച് കാസിയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 




33കാരനായ ബോള്‍ട്ടും 30കാരിയായ കാസിയും അഞ്ച് വര്‍ഷമായി ഒരുമിച്ചാണ് ജീവിക്കുന്നത്. 2016ലാണ് ബന്ധം പരസ്യമാക്കിയത്. ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് 100, 200 മീറ്ററിൽ ലോക റെക്കോഡുകളിൽ മുത്തമിട്ടതാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള ഗ്ലാമറസ് മോഡലാണ് കാസി. 


എട്ട് ഒളിംപിക്സ് സ്വർണവും 11 ലോക അത്‍ലറ്റിക് മീറ്റ് സ്വർണവുമായി ഭൂമിയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ എന്ന വിശേഷണവുമായി ഉസൈൻ ബോൾട്ട് അത്‍ലറ്റിക് രംഗത്തുനിന്നു വിടവാങ്ങിയിട്ട് അധിക നാളായിട്ടില്ല.