റിയോ ഡി ഷാനെയ്‌റോ: പതിനാറു ദിവസത്തെ വിശ്വകായികമേളയ്ക്ക് കൊടിയിറങ്ങി. വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ദേശീയപതാകയേന്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ വിമാര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കള്‍ക്കും ഒടുവിലാണ് റിയോയില്‍ 16 ദിന രാത്രങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്ക് ശുഭകരമായ പര്യവസാനമായിരിക്കുന്നത്. വിഖ്യാത കാര്‍ണിവല്‍ സംവിധായിക റോസ മല്‍ഹോയ്സാണ് സമാപന ചടങ്ങ് അണിയിച്ചൊരുക്കിയത്. ടോക്കിയോയിലാണ് അടുത്ത ഒളിമ്പിക്സ്. ഒളിമ്പിക് പതാക ടോക്കിയോ ഗവര്‍ണര്‍ യുറീക്കോ കോയിക്കെയ്ക്കു കൈമാറി.


46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമായി അമേരിക്കയാണ് ചാമ്പ്യന്‍മാരായത്. ചൈനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രിട്ടന്‍ രണ്ടാമതെത്തി. ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തുവന്ന ബ്രിട്ടന് 27 സ്വര്‍ണമടക്കം 66 മെഡലാണുള്ളത്. ചൈന മൂന്നാമതായി.  ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ വെള്ളിയും ഗുസ്തി താരം സാക്ഷി മാലിക്കിന്‍റെ വെങ്കലവുമടക്കം രണ്ടു മെഡലുമായി ഇന്ത്യ അറുപ്പത്തിഏഴാം സ്ഥാനത്താണ്.