Omicron | ഒമിക്രോൺ ഭീതി ; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയേക്കും
ടീമിലെ താരങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകിയാകും തീരുമാനം എടുക്കുകയെന്ന് ബിസിസഐ വൃത്തത്തെ ഉദ്ദരിച്ച് എഎൻഐ അറിയിച്ചു.
Mumbai : ഒമിക്രോൺ (Omicron COVID Variant) ഭീതിയിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം (India Tour South Africa) മാറ്റിവെക്കാനോ റദ്ദാക്കാനോ സാധ്യത. ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ചർച്ച നടക്കുന്നു എന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ടീമിലെ താരങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകിയാകും തീരുമാനം എടുക്കുകയെന്ന് ബിസിസഐ (BCCI) വൃത്തത്തെ ഉദ്ദരിച്ച് എഎൻഐ അറിയിച്ചു.
"ഒമിക്രോൺ കോവിഡ് വേരിയന്റിന്റെ ഭീഷണി കാരണം പരമ്പര ഒരാഴ്ച കഴിഞ്ഞ് നടത്തുന്നതിന് കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയാണ്, ഇതിനായി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്, ഇരു ബോർഡുകളും തമ്മിൽ ചർച്ച തുടരുകയാണ്, എല്ലാം കാര്യങ്ങളും ചർച്ചയാകുന്നുണ്ട്. നമ്മുടെ താരങ്ങളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രധാനമാണ്" ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു.
ALSO READ : Omicron Variant: ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനം അതിവേഗത്തില്‍, ഒരു ദിവസം കൊണ്ട് കേസുകള്‍ ഇരട്ടിച്ചു
മൂന്ന് ടെസ്റ്റുകൾക്കും ഏകദിനങ്ങൾക്കും നാല് ട്വന്റി മത്സരങ്ങൾക്കുമാണ് അടുത്ത മാസം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ ഒരുങ്ങുന്നത്. പര്യടനത്തിന് മുന്നോടിയായിട്ടുള്ള സൗഹൃദ മത്സരങ്ങൾക്കായി താരങ്ങൾ ഡിസംബർ 17ന് ദക്ഷിണാഫ്രിക്കയിലെത്തും. എന്നാൽ ടീം തിരിക്കുന്നതിന് മുമ്പ് സർക്കാരുമായി ചർച്ച നടത്തണമെന്ന് കേന്ദ്ര സ്പോർട്സ് മന്ത്രി അനുരാഗ് ഠാക്കൂർ ബിസിസിഐയെ അറിയിച്ചിരുന്നു.
ALSO READ : Omicron: യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
ബിസിസിഐ മാത്രമല്ല മറ്റ് കായിക ഇനങ്ങളുടെ എല്ലാ ബോർഡും തങ്ങളുടെ താരങ്ങളെ വിദേശത്തേക്ക് അയക്കുമ്പോൾ സർക്കാരുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമെ ആകാവൂ എന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. രോഗഭീതി നിൽക്കുമ്പോൾ ടീമിനെ മറ്റൊരു രാജ്യത്തേക്ക് വീടുന്ന സുരക്ഷിതമല്ല എന്നാണ് ഠാക്കൂർ കഴിഞ്ഞ ദിവസം എഎൻഐയോട് അറിയിച്ചത്.
ALSO READ : Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി
23 രാജ്യങ്ങളിൽ ഇതിനോടകം Omicron variant സ്ഥിരീകരിച്ചതായും ഇനിയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍ എന്നും WHO മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...