ടെസ്റ്റിൽ കോഹ്‌ലി കിങ് അല്ലേ? കണക്കുകൾ ഇതാ..
ഡിസംബർ 24 ന് നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഒരു റൺ മാത്രമാണ് വിരാട് കോലിക്ക് നേടാനായത്.
ഈ വർഷം ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടി വിരാട് കോഹ്‌ലി തന്റെ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തെളിയിച്ചുവെങ്കിലും താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ പ്രകടനം ഇപ്പോഴും ശരാശരിക്കും താഴെ തന്നെയാന്നണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറെക്കാലമായി മോശം പ്രകടനം കാഴ്ചവെച്ചിരുന്ന താരത്തിന്റെ ശക്തമായ തിരിച്ചു വരവിന് ടി20 2022 ലെ ലോകകപ്പും സാക്ഷ്യം വഹിച്ചു. വിരാട് കോലിയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് പ്രകടനങ്ങളുടെ മികവിൽ മാത്രമായിരുന്നു ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ഫോം വീണ്ടെടുക്കാനാകാതെ കോലി ഇപ്പോവും കിതക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഡിസംബർ 24 ന് നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഒരു റൺ മാത്രമാണ് വിരാട് കോലിക്ക് നേടാനായത്. രണ്ടാം ഇന്നിംഗ്‌സിൽ മാത്രമല്ല പരമ്പരയിലാകെ കോലിയുടെ പ്രകടനം പരാജയമായിരുന്നു. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഒരു റൺസും രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 19 റൺസും നേടി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ വിരാടിന് 24 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 2022ൽ ആകെ ആറ് ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത് . ഇതിൽ 11 ഇന്നിങ്‌സുകളിൽ നിന്നായി 265 റൺസ് നേടിയിട്ടുണ്ട്. 79 റൺസാണ് കോലിയുടെ ഉയർന്ന സ്‌കോർ. 26.50 ആണ് കോലിയുടെ ശരാശാരി സ്ട്രൈക്ക് റേറ്റ്.
ഒരു സെഞ്ച്വറി പോലും നേടാൻ വിരാടിനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു അർധസെഞ്ചുറി മാത്രമാണ് താരം നേടിയത്. കേപ്ടൗണിൽ വിരാട് 79 റൺസിന്റെ ഇന്നിംഗ്സ് കളിച്ചിരുന്നു. കേപ്ടൗണിലെ ആ ഇന്നിംഗ്‌സ് ഈ വർഷത്തെ അദ്ദേഹത്തിന്റെ ആദ്യ ഇന്നിംഗ്‌സായിരുന്നു. അർദ്ധ സെഞ്ചുറിയോടെ മികച്ച തുടക്കമാണ് അദ്ദേഹം അന്ന് നേടിയത്. അതിന് ശേഷം വിരാട് കോലി മികച്ച ഫോം വീണ്ടെടുക്കുമെന്ന് ക്രിക്കറ്റ് പ്രേമികൾ കണക്ക് കൂട്ടിയെങ്കിലും അതൊന്നും തന്നെ സംഭവിച്ചില്ല. അടുത്ത 10 ഇന്നിങ്‌സുകളിലും കോലിക്ക് 50 റൺസ് കടക്കാനായില്ല. 2019 നവംബർ 23 ന് ബംഗ്ലാദേശിനെതിരായ പരമ്പരയാലാണ് കോലി ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അവസാന സെഞ്ച്വറി നേടിയത് . കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിലാണ് സെഞ്ച്വറി നേടിക്കൊണ്ട് അദ്ദേഹം മിന്നും പ്രകടനം നടത്തിയത്. 136 റൺസാണ് അന്ന് വിരാട് നേടിയത്.
അതിനുശേഷം 2020 മുതൽ 2022 വരെ തുടർച്ചയായ വർഷങ്ങളിൽ അദ്ദേഹത്തിന് സെഞ്ച്വറി നേടാനായില്ല. 80 റൺസ് പോലും തികച്ച മെച്ചപ്പെട്ട ഒരു പ്രകടനം അദ്ദേഹത്തിന് കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല.2020ൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാൻ അവസരം ലഭിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 19.33 ശരാശരിയിൽ 116 റൺസാണ് കോലി നേടിയത്. ഇതിനിടയിൽ ഒരു അർധസെഞ്ചുറിയും പിറന്നു. 2021-ൽ വിരാട് 11 ടെസ്റ്റുകളിൽ നിന്ന് 28.21 ശരാശരിയിൽ 536 റൺസാണ് വിരാട് നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...