മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയ്ക്ക് കൊറോണ ബാധിച്ച വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ  അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  ഈ കുറിപ്പിനടിയില്‍ ഒഡീഷയില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പോസ്റ്റ്‌ ചെയ്ത കമന്‍റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 


കൊവിഡ് 19ല്‍ നിന്നും രക്ഷപ്പെടാന്‍ നിങ്ങള്‍ മോദിയുടെ സഹായം തേടൂവെന്നാണ് ,മന്ത്രി കമന്‍റ് ചെയ്തത്. പാക്കിസ്ഥാനിലെ എല്ലാ ആശുപത്രികളെയും കുറിച്ച് തനിക്കറിയാമെന്നും കൊറോണയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ താങ്ങള്‍ മോദിയുടെ സഹായം തേടൂവെന്നുമാണ് മന്ത്രി പറഞ്ഞത്. 


'നിങ്ങള്‍ അഭിമാനം'; മലയാളി നഴ്സിനെ അഭിനന്ദിച്ച് ആദം ഗില്‍ക്രിസ്റ്റ്


എന്നാല്‍, പിന്നീട് അദ്ദേഹം ഈ കമന്‍റ് നീക്കം ചെയ്തു. അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് താരമാണ് അഫ്രീദി. 


നേരത്തെ പാക്കിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സര്‍ഫ്രാസ് മരണപ്പെടുകയും ചെയ്തു. 


പാക്കിസ്ഥാനിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആളുകൾക്ക് സഹായമെത്തിച്ച് അഫ്രീദിയും അദ്ദേഹത്തിന്‍റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും സജീവമായിരുന്നു. ഇതിനിടെയാണ് താരത്തിന് കോവി‍ഡ് സ്ഥിരീകരിച്ചത്.