WFI Sexual Harassment Case: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി  ഡല്‍ഹിയില്‍ ഗുസ്തി താരങ്ങൾ സമരം നടത്തുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിജ് ഭൂഷനെതിരെ അന്വേഷണമോ നടപടിയോ  സ്വീകരിയ്ക്കാതെ അധികൃതര്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.  


Also Read:  Chandra Grahan 2023:  ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ദിവസങ്ങള്‍ മാത്രം!! മിഥുനം, ചിങ്ങം,  മകരം രാശിക്കാര്‍ക്ക് ഏറെ ശുഭകരം


 ഗുസ്തി താരങ്ങളുടെ സമരം കായികരംഗത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി എന്നായിരുന്നു സമരം നാല് ദിവസം  പിന്നിട്ട അവസരത്തില്‍ IOA അദ്ധ്യക്ഷ PT ഉഷ അഭിപ്രായപ്പെട്ടത്. : താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു' പിടി ഉഷ പറഞ്ഞു. 


Also Read:  Venus Mahadasha: ശുക്രന്‍റെ മഹാദശ നല്‍കും രാജകീയ ജീവിതം! 20 വർഷത്തേക്ക് സമ്പത്തിന്‍റെ പെരുമഴ 


വിഷയത്തില്‍ PT ഉഷ കൈക്കൊണ്ട നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്.
പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല, പിന്തുണയാണ് പ്രതീക്ഷിച്ചത് എന്ന്  ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞു. 


 ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച IOA അദ്ധ്യക്ഷ പി.ടി ഉഷക്കെതിരേ ഡല്‍ഹി വനിതാ കമ്മീഷന്‍ (DWC) അദ്ധ്യക്ഷ സ്വാതി മാലിവാളും രംഗത്തെത്തി.  കുട്ടിക്കാലത്തെ ഹീറോകളോട് ബഹുമാനം നഷ്ടമാകുന്നത് ഇങ്ങനെയാണെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.  താരങ്ങള്‍ക്കെതിരായ പിടി ഉഷ നടത്തിയ വിമര്‍ശനം സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തായിരുന്നു  അവരുടെ പ്രതികരണം..


സ്വാതി മാലിവാള്‍ മാത്രമല്ല മറ്റ് നിരവധി പ്രമുഖരും PT ഉഷയെ വിമര്‍ശിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍, PK ശ്രീമതി, നീരജ് ചോപ്ര, അഭിനവ്  ബിന്ദ്ര   തുടങ്ങി പ്രമുഖര്‍ PT ഉഷയുടെ നിലപാടിനെ  രൂക്ഷമായി വിമര്‍ശിച്ചു. 



ഉഷ സ്ത്രീയല്ലേ, അമ്മയല്ലേ'; നീതി വേണമെന്ന് പെൺകുട്ടികൾ പറയുന്നതിനെ ലജ്ജാകരമെന്ന് പറയാമോ? എന്നായിരുന്നു പക് ശ്രീമതി ചോദിച്ചത്.  ഗുസ്തി താരങ്ങള്‍ക്കെതിരായ പി ടി ഉഷയുടെ പ്രസ്താവന പിൻവലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഉഷയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ്.    


റെസ്ലിങ് ഫെഡറേഷന്‍ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരേ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം അഞ്ച് ദിനം പിന്നിടുന്ന അവസരത്തിലായിരുന്നു  ഇന്ത്യന്‍  ഒളിംപിക് അസോസിയേഷന്‍ അദ്ധ്യക്ഷ  പിടി ഉഷ താരങ്ങള്‍ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്


 ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണങ്ങള്‍ ശരി വയ്ക്കുന രീതിയിലാണ്  ഗുസ്തി ഫിസിയോ പരജീത് മല്ലിക്. നല്‍കിയ പ്രതികരണം.  2014-ല്‍ ലഖ്‌നൗവില്‍ നടന്ന ക്യാംപില്‍ വെച്ച് മൂന്ന് ജൂണിയര്‍ താരങ്ങള്‍ ബ്രിജ് ഭൂഷണെതിരേ തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് അവര്‍ വ്യക്തമാക്കി.  രാത്രിയില്‍ ബ്രിജ് ഭൂഷനെ കാണാന്‍ ജൂണിയര്‍ താരങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും ഇക്കാര്യം അന്ന് തന്നെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിനെ അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.