ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് പി.വി. സിന്ധു. ഈ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ നടന്ന ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്‍റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു ജേതാവായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്കോര്‍ 21–7, 21–7. സ്കോര്‍ സൂചിപ്പിക്കുന്നതുപോലെ ആധികാരികമായിരുന്നു സിന്ധുവിന്‍റെ പ്രകടനവും. 


മുന്‍ ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ കടന്ന സിന്ധു സെമിയില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യു ഫിയേയും കീഴടക്കിയിരുന്നു. 


തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലിലെത്തിയ സിന്ധു കഴിഞ്ഞ രണ്ടുതവണയും കൈവിട്ട വിജയം ഇപ്രാവശ്യം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.


2017 ല്‍ നൊസോമി ഒക്കുഹാരയോടും 2018 ല്‍ സ്പെയിനിന്‍റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. 2013, 14 വര്‍ഷങ്ങളില്‍ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.