ഡൽഹി : ഒളിംപിക്സ് മെഡല്‍ ജേതാവ് ഇന്ത്യയുടെ പി. വി. സിന്ധു ഈ വര്‍ഷത്തെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. പരിക്കാണ് സിന്ധുവിന് തിരിച്ചടി ആയത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സില്‍ സിന്ധു ഇന്ത്യക്കായി സ്വര്‍ണം നേടി മികച്ച ഫോമിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ പരിക്കോടെയാണ് താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനല്‍ കളിച്ചതെന്ന് മത്സരശേഷം സിന്ധു വെളിപ്പെടുത്തിയിരുന്നു. പരിക്ക് വഷളാവാതിരിക്കാനാണ് ഈ മാസം 21മുതല്‍ 28 വരെ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സിന്ധു പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട് .


ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ആയിരുന്നു സിന്ധു. രണ്ട് വട്ടം വീതം വെള്ളിയും വെങ്കലവും നേടിയ സിന്ധു 2019ല്‍ സ്വര്‍ണവും സ്വന്തമാക്കി. ഓഗസ്റ്റ് 21നാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.