Rahul Dravid Yuva Morcha : രാഹുൽ ദ്രാവിഡ് യുവമോർച്ച ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു; നിഷേധിച്ച് BCCI
Yuvamorcha മെയ് 12 മുതൽ 15 വരെ നടക്കുന്ന യോഗത്തിന് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചെത്തുകയെന്ന് ബിജെപി ധർമശ്ശാല എംഎൽഎ വിശാൽ നെഹ്റിയ
ന്യൂ ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഹിമാചൽ പ്രദേശിൽ വെച്ച് നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ബിജെപി എംഎൽഎ. മെയ് 12 മുതൽ 15 വരെ നടക്കുന്ന യോഗത്തിന് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചെത്തുകയെന്ന് ബിജെപിയുടെ ധർമശ്ശാല എംഎൽഎ വിശാൽ നെഹ്റിയ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അതേസമയം വാർത്ത നിഷേധിച്ച് ബിസിസിഐ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 139 ഡെലിഗേറ്റുകളുമായി മൂന്ന് ദിവസം നടക്കുന്ന സമിതി യോഗത്തിനോട് അനുബന്ധിച്ചുള്ള പരിപാടിയിലേക്കാണ് യുവമോർച്ച രാഹുൽ ദ്രാവിഡിനെ ക്ഷണിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപി യുവജന സംഘടനയുടെ പ്രവർത്തക സമിതി യോഗമാണ് മെയ് 12 മുതൽ ആരംഭിക്കുന്നത്.
ALSO READ : Mohali Rpg Attack: പഞ്ചാബ് പോലീസ് രഹസ്യാന്വേഷണ വിഭാഗ ആസ്ഥാനത്ത് റോക്കറ്റ് ലോഞ്ചർ ആക്രമണം,ആളപായമില്ല
"ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡും ഇതിൽ പങ്കെടുക്കും. അദ്ദേഹത്തിന്റെ വിജയത്തിലൂടെ രാഷ്ട്രീയത്തിൽ മാത്രമല്ല മറ്റ് മേഖലകളിലും നമുക്ക് മുന്നേറാൻ കഴിയുമെന്ന സന്ദേശം യുവാക്കൾക്ക് നൽകും" ബിജെപി ധർമശ്ശാല എംഎൽഎ എഎൻഐയോട് പറഞ്ഞു. കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഉൾപ്പെടെയുള്ള നിരവധി ഉന്നത നേതാക്കൾ പ്രവർത്തക സമിതി യോഗിത്തിന്റെ ഭാഗമാകുമെന്ന് വിശാൽ നെഹ്റിയ കൂട്ടിച്ചേർത്തു.
അതേസമയം ഈ വാർത്തയെ നിഷേധിച്ച് ബിസിസഐ രംഗത്തെത്തുകയും ചെയ്തു. വാർത്ത തെറ്റാണ് രാഹുൽ ദ്രാവിഡ് തന്നെ വളിച്ച് അറിയിച്ചുയെന്ന് ബിസിസിഐ മീഡിയ മാനേജർ മൗലിൻ പാരിഖ് വാർത്ത മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.