Khel Ratna Award : രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടും
അവാർഡിന്റെ പേര് മാറ്റണമെന്ന് രാജ്യത്ത് ഒട്ടാകെ നിന്നും നിരവധി അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
New Delhi : രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഇനി മുതൽ ഹോക്കി ആചാര്യൻ മേജർ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടും. ഖേൽ രത്ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡെന്ന (Major Dhyan Chand Khel Ratna Award) പേരിൽ അറിയപ്പെടുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച ഹോക്കി താരമായ മേജർ ധ്യാൻ ചന്ദിനെ അംഗീകരിക്കാനാണ് ഇപ്പോൾ പേര് മാറ്റിയത്. ഇതിനോടൊഅപ്പം അവാർഡിന് നിന്നും മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് നേതാവുമായി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കുകയും ചെയ്‌തു.
അവാർഡിന്റെ പേര് മാറ്റണമെന്ന് രാജ്യത്ത് ഒട്ടാകെ നിന്നും നിരവധി അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന് ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിന് വെങ്കലം നഷ്ടപെട്ട ദിവസം തന്നെയാണ് പുതിയ മാറ്റം അറിയിച്ചിരിക്കുന്നത്.
പുരുഷ വനിതാ ഹൊക്കെ ടീമുകൾ ഈ വര്ഷം ഒളിംപിക്സിൽ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി മറ്റൊരു ട്വീറ്റിൽ അറിയിച്ചിരുന്നു. ഇത് രാജ്യത്തിന്റെ ആകെ ശ്രദ്ധ പിടിച്ച് പറ്റിയെന്നും. ഇത് വളരെ നല്ല ഒരു ലക്ഷണമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അവാർഡിന്റെ പേര് മാറ്റുന്നതിന് തൊട്ട് മുമ്പുള്ള ട്വീറ്റിലാണ് അദ്ദേഹം ഇത് പങ്ക് വെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA