രാജ്‌കോട്ട്: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ എന്ന അഭിമാന നേട്ടമാണ് അശ്വിനെ തേടിയെത്തിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിലെ 14-ാം ഓവറിലാണ് അശ്വിന്‍ ചരിത്രം കുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളിയെ (15) രജത് പാട്ടീദാറിന്റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ 500 എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയത്. 98 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന 9-ാമത്തെ താരമായി അശ്വിന്‍ മാറി. ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും 37കാരനായ അശ്വിന്‍ സ്വന്തം പേരിലാക്കി. 


ALSO READ: ജില്ലാ ഇൻക്ലൂസിവ് കായിക മേളയുടെ അത്ലറ്റിക് മത്സരങ്ങൾക്ക് തുടക്കം


ഇതിഹാസ താരം അനില്‍ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബ്ബില്‍ എത്തുന്ന ഏക ഇന്ത്യന്‍ താരമായി അശ്വിന്‍ മാറി. 619 വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെ മാത്രമാണ് ഇനി അശ്വിന്റെ മുന്നിലുള്ളത്. 434 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള കപില്‍ ദേവാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരം.  


2011ലാണ് രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് പിന്നാലെ ഹോം മത്സരങ്ങളിലെല്ലാം ഇന്ത്യ ആധിപത്യം പുലര്‍ത്തിയതില്‍ അശ്വിന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ബൗളിംഗിലെ വ്യത്യസ്തതകളാണ് അശ്വിന്‍ എന്ന സ്പിന്നറെ അപകടകാരിയാക്കുന്നത്. ടേണ്‍ ലഭിക്കുന്ന പിച്ചുകളില്‍ ബാറ്റ്‌സ്മാന്‍മാരെ കറക്കി വീഴ്ത്തുന്നത് ശീലമാക്കിയ അശ്വിന്‍ ഇതിനോടകം തന്നെ 34 തവണ 5 വിക്കറ്റ് നേട്ടവും 8 മത്സരങ്ങളില്‍ പത്തോ പത്തിലധികമോ വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.