Glenn Maxwell Vinni Wedding: ഇന്ത്യന്‍ സുന്ദരി വിനി രാമനുമായി ദീര്‍ഘകാല പ്രണയത്തിലായിരുന്നു  ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍  മാക്‌സ്‌വെല്‍.  ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഏകദേശം രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അവസരത്തില്‍ ഇരുവരും  വിവാഹിതരാകാൻ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌.   മാര്‍ച്ച് 27 നാണ് ഇരുവരുടെയും വിവാഹം.  



എന്നാല്‍, ഇരുവരുടെയും വിവാഹ വാര്‍ത്ത‍യേക്കാളും സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ചയാവുന്നത് വിവാഹ ക്ഷണക്കത്താണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ക്ഷണക്കത്ത്  തമിഴിലാണ്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിവാഹ കാർഡ് പരമ്പരാഗത തമിഴ് മുഹൂർത്ത പത്രികയാണ്.


Also Read: Glenn Maxwell: ഇന്ത്യന്‍ സുന്ദരി വിന്നിയുമായി (Vini Raman) പ്രണയത്തിലാണ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ ( Glenn Maxwell)... വൈറലായി ഫോട്ടോസ്


പരമ്പരാഗത തമിഴ് ബ്രാഹ്മണ ആചാര പ്രകാരമാണ്  വിവാഹം നടക്കുകയെന്നാണ്  ക്ഷണക്കത്തില്‍ നിന്നും വ്യക്തമാകുന്നത്.  


മാക്‌സ്‌വെല്ലും വിനി രാമനും 2013ലാണ്  കണ്ടുമുട്ടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്ശേഷം  2020 -ലാണ്  ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുന്നത്.  കോവിഡ് മഹാമാരി മൂലം വിവാഹചടങ്ങുകള്‍ വൈകുകയായിരുന്നു.  ഇരുവരും മാർച്ച് 27 ന് മെൽബണിൽ വിവാഹിതരാവുകയാണ്‌...  



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.