വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ഋഷഭ് പന്ത് തിരിച്ചുവരവിന്റെ പാതയില്‍. അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് തിരികെയെത്താനുള്ള പരിശീലനം പന്ത് ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പന്ത് ബാറ്റിംഗ് പരിശീലനം ആരംഭിച്ചെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍ പേസ് ബൗളര്‍മാരെ നേരിട്ടാണ് പന്ത് ബാറ്റിംഗ് പരിശീലനം നടത്തുന്നത്. മണിക്കൂറില്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പാഞ്ഞ് വരുന്ന പന്തുകളെ പോലും താരം നിഷ്പ്രയാസം നേരിടുന്നുണ്ടെന്നാണ് വിവരം. ഇത് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് പന്തുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 


ALSO READ: 'അതിനായി അവൾ എന്നെ ഉപയോഗിക്കുകയാണ്..'; സാക്ഷിയെ കുറിച്ച് ധോണി


നെറ്റ്‌സില്‍ പേസ് ബൗളര്‍മാരെ നേരിടുന്നതില്‍ പന്തിന് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുമില്ലെന്ന് RevSports റിപ്പോര്‍ട്ട് ചെയ്യുന്നു. 25കാരനായ പന്ത് വിക്കറ്റ് കീപ്പിംഗ് പരിശീലനവും പുന:രാരംഭിച്ചിട്ടുണ്ട്. എന്നാല്‍, പന്തിന് വിക്കറ്റ് കീപ്പിംഗില്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടാതിരിക്കാന്‍ മെഡിക്കല്‍ സ്റ്റാഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 


ബാറ്റിംഗില്‍ പഴയ പോലെയുള്ള നീക്കങ്ങള്‍ക്കോ ഷോട്ടുകള്‍ക്കോ പന്തിന് നിലവില്‍ സാധ്യമില്ല. എന്നാല്‍, വരും മാസങ്ങളില്‍ തന്നെ പന്തിന് പഴയ രീതിയില്‍ ബാറ്റ് വീശാന്‍ കഴിയുമെന്നാണ് മെഡിക്കല്‍ സ്റ്റാഫിന്റെ പ്രതീക്ഷ. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പന്തിന് കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ വേഗത്തിലുള്ള പന്തിന്റെ തിരിച്ചുവരവ് മെഡിക്കല്‍ സ്റ്റാഫിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.