Mumbai : ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ (Rohit Sharma) ടീമിനെ നയിക്കും. ടി20 ഇന്ത്യൻ ക്യാപ്റ്റനായിട്ട് രോഹിത്തിനെ തിരഞ്ഞെടുത്തതായി ബിസിസിഐ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് BCCI വിശ്രമം അനുവദിച്ചു. കൂടാതെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പുള്ള സന്നാഹ മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എൽ രാഹുലാണ് ഉപനായകൻ. കോച്ച് രാഹുൽ ദ്രാവിഡ്ന്റെ കീഴിലെത്തുന്ന് ഇന്ത്യൻ ടീം ആദ്യമായി ഇറങ്ങുന്ന പരമ്പരയാണിത്. മൂന്ന് മത്സരങ്ങളാണുള്ള ഇന്ത്യക്ക് കിവീസിനെതിരെയുള്ളത്. 



ALSO READ : T20 World Cup 2021: 'ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്..? രോഹിത് അടുത്ത ടി20 നായകന്‍, ഉറപ്പിച്ച് രവി ശാസ്ത്രിയും


നവംബർ 17ന് ജെയ്പൂർ, നവംബർ 19ന് റാഞ്ചി, നവംബർ 21ന് കൊൽക്കത്ത എന്നിവടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു.


കോലിക്ക് പുറമെ രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ബോളർമാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർക്ക് വിശ്രമം നൽകി. സ്പിന്ന വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിൻ ടീമിലിടം നേടി.


ALSO READ : T20 World Cup: ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ക്യാപ്റ്റന്‍ ആരെന്ന സൂചന നല്‍കി വിരാട് കോഹ്ലി


India’s T20I squad : രോഹിത് ശർമ, കെ.എൽ രാഹുൽ, റുതുരാജ് ഗെയ്ക്വാദ്, ശ്രയസ് ഐയ്യർ, സുര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, വെങ്കടേശ് ഐയ്യർ, യുസ്വേന്ദ്ര ചഹൽ, ആർ അശ്വിൻ, അക്സർ പട്ടേൽ, അവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്. എന്നിങ്ങനെയാണ് ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ടീം.


ALSO READ : T20 World Cup 2021 : ഇന്ത്യൻ താരങ്ങൾ രാജ്യത്തിനെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഐപിഎല്ലിനെന്ന് കപിൽ ദേവ്


India ‘A’ squad for South Africa tour : പ്രിയങ്ക പഞ്ചാൽ, പൃഥ്വി ഷോ, അഭിമന്യം ഈഷ്വരൻ, ദേവ്ദത്ത് പടിക്കൽ, സർഫാസ് ഖാൻ, ബാബ അപരജിത്ത്, ഉപേന്ദ്ര യാദവ്, കെ ഗൌതം, രാഹുൽ ചഹർ, സൌരഭ് കുമാർ, നവ്ദീപ് സെയ്നി, ഉമ്രാൻ മാലിക്ക്, ഇഷാൻ പോരെൽ, അർസാൻ നാഗ്വസ്വല്ല


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.