മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണറെ തേടി പെണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്ത എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്‍റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. റിതിക ഗര്‍ഭിണിയാണെന്ന വിവരം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും മറച്ചു വെച്ചിരുന്നുവെങ്കിലും രോഹിത് അച്ഛനാകാന്‍ പോവുകയാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.


അതേ സമയം കുഞ്ഞിനെ കാണുവാന്‍ അവധി എടുക്കുന്നതിനാല്‍ ചിലപ്പോള്‍ രോഹിത്ത് നാലാമത്തെ ടെസ്റ്റിന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുണ്ട്.അച്ഛനാകുന്നതിനെ കുറിച്ചും കുഞ്ഞിന്‍റെ വരവ് ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രോഹിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അച്ഛനാകാന്‍ കാത്തിരിക്കാന്‍ വയ്യ. ജീവിതം മാറി മറിയും. ആകാംഷയോടെ ഞാന്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു രോഹിത് പറഞ്ഞത്.


താന്‍ അച്ഛനാകാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ സഹതാരങ്ങള്‍ തന്നെ കളിയാക്കിയതിനെ കുറിച്ചും രോഹിത് പറഞ്ഞിരുന്നു. പൊതുവെ അലസനും മടിയനുമായ താന്‍ അച്ഛനായാല്‍ അത് വലിയ തമാശയായിരിക്കുമെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടതെന്നായിരുന്നു രോഹിത് പറഞ്ഞത്.