IPL 2021 RR vs PBKS : ഓട്ടോ റിക്ഷ തൊഴിലാളിയുടെ മകനിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ ലീഡ് ബോളറിലേക്ക്, ആരാണ് Chetan Sakariya ?
ലോകത്തിൽ ഏറ്റവും വലിയ കായിക ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുക എന്നത് വലിയ ഒരു സംഭവ തന്നെയാണ്. ഒരുപാട് പണം ഒഴുകുന്ന ലീഗിൽ പാവപ്പെട്ടവർക്ക് യാതൊരു സ്ഥാനമില്ലെന്നുളള പൊതുവായ ധാരണ. അങ്ങനെ ധാരണ നിൽക്കുമ്പോൾ ചേതന്റെ പോലയുള്ള ഐപിഎൽ പ്രവേശനമാണ് ലീഗിന്റെ എതാർത്ത അർഥം എന്താണെന്ന് വെളിവാക്കുന്നത്.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെയുള്ള (Punjab Kings) മത്സരത്തിൽ Sanju Samson ബോൾ എറിയാൻ ഏൽപിച്ച പുതുമുഖത്തെ കണ്ട് എല്ലാവരും ഒന്ന് ചിന്തിച്ചുകാണും ആരാണ് ഈ താരം. കഴിഞ്ഞ കുറെ സീസണുകളിലായി രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂൾ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ നെറ്റ് ബോളറായി മാത്രം ഒതുങ്ങിയ പോയ താരമാണ് IPL 2021 സീസണിൽ ഒരു ടീമിന്റെ ലീഡ് ബോളറായി ചിത്രം പരിവേഷം ലഭിക്കുന്നത്. അതും 20 ലക്ഷം ബേസ് പ്രൈസിലുള്ള താരത്തെ 1.20 കോടിക്ക് ഒരു ടീം സ്വന്തമാക്കുകയതിന് ശേഷം.
ആരാണ് ചേതൻ സഖറിയ
ലോകത്തിൽ ഏറ്റവും വലിയ കായിക ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുക എന്നത് വലിയ ഒരു സംഭവ തന്നെയാണ്. ഒരുപാട് പണം ഒഴുകുന്ന ലീഗിൽ പാവപ്പെട്ടവർക്ക് യാതൊരു സ്ഥാനമില്ലെന്നുളള പൊതുവായ ധാരണ. അങ്ങനെ ധാരണ നിൽക്കുമ്പോൾ ചേതന്റെ പോലയുള്ള ഐപിഎൽ പ്രവേശനമാണ് ലീഗിന്റെ എതാർത്ത അർഥം എന്താണെന്ന് വെളിവാക്കുന്നത്.
ഗുജറാത്തിലെ ഭാവ്നഗറിൽ ഒരു ഓട്ടോറിക്ഷ തൊഴിലാളിയുടെ മകനിൽ നിന്ന് ക്രിക്കറ്റ് ലോകത്തിലേക്കെത്തുന്നതാണ് ചേതന്റെ യഥാർഥ ജീവിത കഥ. ജീവതത്തിൽ പഠനത്തിലൂടെ മാത്രമാണ് വിജയം കൈവരിക്കുക എന്ന സ്ഥിതിയിൽ നിന്നാണ് ചേതന്റെ ഐപിഎല്ലിൽ എത്തുന്നത്.
സഖറിയുടെ അച്ഛന്റെ അഭിപ്രായവും അത് തന്നെയായിരുന്നു. ജീവിതത്തിൽ എന്തെങ്കിലും നേടുക എന്നത് പഠനത്തിലൂടെ മാത്രമാണെന്നായിരുന്ന ചേതന്റെ അച്ഛൻ തന്റെ മക്കളോടായി പറയാറുള്ളത്. എന്നാൽ തന്റെ ജീവിത ലക്ഷ്യം ക്രിക്കറ്റാണെന്ന് തിരിച്ചറഞ്ഞ ചേതൻ അത് തന്നെ തിരിഞ്ഞെടുക്കുകയായിരുന്നു. തന്റെ അച്ഛന്റെ ചിന്താഗതി ക്രിക്കറ്റിനോടിനുള്ള ചേതന്റെ അഭിനിവേശത്തെ തളർത്തിയില്ല.
അത് താരത്തെ എങ്ങനെയോ ക്രിക്കറ്റ് മൈതനാത്തേക്ക് എത്തിക്കുകയും ചെയ്തു. 17-ാം വയസിൽ ക്രിക്കറ്റിൽ എത്തിയെങ്കിലും കായിക ലേകത്തിലെ പല കാര്യങ്ങൾ ചേതന് പരിചതമല്ലായിരുന്നു. പരിക്കുകളും സാമ്പത്തികപരമായും പലപ്പോഴും കളിക്കളത്തിന്റെ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. അവയെല്ലാം തരണം ചെയ്യുന്നതായി തന്റെ സ്വന്തം അമ്മാവന്റെ കടയിൽ സഹായി ആയി നൽക്കുകയും ചെയ്തു. അതിലൂടെ ചേതൻ തനിക്ക് ചിലവനുള്ള പണം സ്വരൂപിക്കുകയും ചെയ്തു.
തുടർന്ന് സൗരാഷ്ട്രയുടെ അണ്ടർ 19 ടീമിൽ ഉടം നേടുകയും ചെയ്തു. കൂച്ച് ബെഹർ ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ചേതൻ ആറ് മത്സരത്തിൽ നിന്ന് 18 വിക്കറ്റുകൾ നേടുകയും ചെയ്തു. താരത്തിന്റെ പ്രകടനം മനസിലാക്കായി സൗരാഷ്ട്ര ടീം ചേതൻ എംആർഎഫിന്റെ അക്കാദമിയിലേക്ക് ആയക്കുകയും ചെയതു.
ALSO READ : IPL 2021 RR vs PBKS : Sanju Samson ഇന്ന് ക്യാപ്റ്റനായി അരങ്ങേറ്റം, എതിരാളി പേര് മാറ്റി എത്തുന്ന പഞ്ചാബ് ടീം
ഷൂ ഇല്ലാതെ എംആർഎഫിന്റെ ട്രയിൽസിലേക്ക്
സഖറിയ എംആർഎഫിന്റെ ട്രയൽസിനായി പോയപ്പോൾ സ്വന്തമായി ഒരു ജോടി ഷൂസ് പോലുമില്ലാതെ പോയതെന്ന് താരം തരന്നെ അറിയിച്ചട്ടുണ്ട്. തന്റെ നാട്ടുകാരനായ മറ്റൊരു സൗരാഷ്ട്ര താരം ഷെൽഡൺ ജാക്സണായിരുന്നു ചേതന് ഷൂ നൽകുന്നത്. ആ ഷൂ ധരിച്ചാണ് ചേതൻ തന്റെ കരിയറിലെ വഴി തിരിവായ ട്രയൽസിൽ പങ്കെടുക്കുന്നത്. നിലവിൽ ഷെൽഡണാകട്ടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായിട്ടാണ് ജേഴ്സി അണിയുന്നത്.
എംആർഎഫിന്റെ സഹായത്തോടെ രഞ്ജിയിലേക്ക്
പല താരങ്ങൾക്കും തങ്ങളുടെ കഴിവ് പുറത്തെടുക്കാൻ സാധിക്കുന്നത് മറ്റൊരു താരത്തിന്റെ അഭാവത്തിലാണ്. അങ്ങനെ ഒരു അവസരമായിരുന്ന ചേതന് ലഭിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ഒന്നാം നമ്പർ ഇടകൈ ബോളറായ ജയദേവ് ഉനദ്ഘട്ടിന് പരിക്കേൽമ്പോഴാണ് ഔദ്യോഗിക ആഭ്യന്തര മത്സരത്തിനായി ചേതന് വഴി തുറക്കുന്നത്. ആദ്യമായി കളിച്ച 2018-19 സീസണിൽ ചേതൻ 29 വിക്കറ്റാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ചേതന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ സൗരാഷ്ട്ര ഗുജറാത്തിനെ തോൽപിക്കുകയും ചെയ്തു.
അടുത്ത സീസണിലും ചേതനെ സൗരാഷ്ട്ര ഉൾപ്പെടുത്തിയെങ്കിലും പരിക്ക് കാരാണം ആദ്യ സീസണിലെ പോലെ ഒരു പ്രകടനം ചേതന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ആറ് മത്സരത്തിൽ 12 വിക്കറ്റ് നേടനാൻ സാധിച്ചുള്ളെങ്കിലും 2019-20 സീസണിൽ ജയം സൗരാഷ്ട്രയ്ക്കൊപ്പമായിരുന്നു.
സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് ഐപിഎല്ലിലേക്ക്
രാജ്യത്ത് കോവിഡ് ബാധിച്ചപ്പോൾ ബിസിസിഐ ആഭ്യന്തര മത്സരങ്ങളിൽ നിശ്ചിത ഓവർ ടൂർണമെന്റുകൾ മാത്രം നടത്താൻ തീരുമാനിക്കുകുയായിരുന്നു. അങ്ങനെ കഴിഞ്ഞ സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ചേതന്റെ യഥാർഥ കഴിവ് പുറത്തെടുക്കുയായിരുന്നു. തൂടർന്നാണ് ഐപിഎൽ താരലേലത്തിൽ 1.20 കോടിക്ക് ചേതൻ സഖറിയെ രാജസ്ഥാൻ സ്വന്തമാക്കുന്നത്.
ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും
സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനും ഐപിഎൽ താരലേലത്തിനിടെയാണ് ചേതനെ തേടി ആ ദുഃഖ വാർത്ത വരുന്നത് . തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജേഷ്ഠൻ ആത്മഹത്യ ചെയ്തു എന്ന വാർത്ത. മത്സരത്തിൽ പങ്കെടുത്തിരുന്ന താരത്തെ ആദ്യം ഈ വാർത്ത കുടുംബ ആറിയിച്ചിലായിരുന്നു. പിന്നീട് ദുഃഖം താങ്ങാനാകാതെ ചേതന്റെ അമ്മ തന്നെ താരത്തെ അറിയിക്കുകയായിരുന്നു.
ആ ദുഃഖം എല്ലാ മറന്നത് ഇന്നലെ പഞ്ചാബ് കിങ്സിനെതിരെ ചേതൻ നേടി മൂന്ന് വിക്കറ്റ് നേട്ടമാണ്. നാല് ഓവറിൽ 31 റൺസ് മാത്രം വിട്ടു കൊടുത്താണ് ചേതൻ പഞ്ചാബ് നായകൻ കെ.എൽ രാഹുൽ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ വിക്കറ്റ് സ്വന്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.