ച്ഛനാകാന്‍ പോകുന്നതിന്‍റെ സന്തോഷ൦ പങ്കുവച്ച് വിന്‍ഡീസ് താരം ആന്‍ട്രെ റസല്‍ പങ്കുവച്ച  വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ലിംഗം വെളിപ്പെടുത്താനായി വിദേശ രാജ്യങ്ങളില്‍ പ്രത്യേക ചടങ്ങ് നടത്തപ്പെടാറുണ്ട്. 


ആ ചടങ്ങിലാണ് ലോറ ഗര്‍ഭിണിയാണെന്നും ജനിക്കാനിരിക്കുന്നത് ഒരു പെണ്‍ക്കുട്ടിയാണെന്ന് റസല്‍ വെളിപ്പെടുത്തിയത്. 


സൂപ്പര്‍ മോഡലായ ലോറയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അംഗമായ റസലും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്.  


റസലിന്‍റെ പ്രൊഫഷനെ അടിസ്ഥാനമാക്കി തയാറാക്കിയ രീതിയിലാണ് കുഞ്ഞിന്‍റെ ലിംഗം ദമ്പതികള്‍ വെളിപ്പെടുത്തിയത്. 



 



ബാറ്റുമായി നിന്ന റസലിന് നേരെ ലോറ പന്തെറിയുകയും ബാറ്റ് തട്ടി പൊട്ടിയ ബോളില്‍ നിന്ന് പിങ്ക് നിറത്തിലുള്ള പൊടി പറക്കുകയും ചെയ്തു. 


വിദേശ രാജ്യങ്ങളില്‍ പിങ്ക് പെണ്‍ക്കുട്ടികള്‍ക്കും നീല ആണ്‍ക്കുട്ടികളെയുമാണ് സൂചിപ്പിക്കുന്നത്. 


ക്രിസ് ഗെയ്ല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഡാരന്‍ സമി തുടങ്ങി വിന്‍ഡീസ് ടീമിലെ സഹതാരങ്ങള്‍ ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തി. 


റസല്‍ വിന്‍ഡീസ് ടീമിലെത്തും മുമ്പെ മോഡലെന്ന നിലയില്‍ ലോറ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.