ബസിലെ ഓർമ്മകൾ പങ്കുവെച്ച് ഇതിഹാസതാരം സച്ചിൻ
സച്ചിൻ ടെണ്ടുൽക്കർ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചു, ബാല്യകാലത്തെ മനോഹരമായ ഓർമകളിലൊന്നാണ് ബസിൽ യാത്ര ചെയ്തതെന്ന് സച്ചിൻ.
ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ , കുട്ടിക്കാലത്ത് ക്രിക്കറ്റ് പരിശീലനത്തിന് ശിവാജി പാർക്കിൽ എത്താൻ യാത്ര ചെയ്തിരുന്ന ബസിലെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ്. സച്ചിൻ തന്റെ ബാല്യകാലത്ത് 'ബസ് നമ്പർ 315' ൽ എങ്ങനെ യാത്ര ചെയ്തു എന്നും "പ്രിയപ്പെട്ട സീറ്റിനെക്കുറിച്ച്" അദ്ദേഹം വീഡിയോയിൽ പങ്കുവച്ചു. സച്ചിൻ തന്റെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. ബാല്യകാലത്തെ മനോഹരമായ ഓർമകളിലൊന്നാണ് പരിശീലനത്തിന് ബസിൽ യാത്ര ചെയ്തതെന്ന് സച്ചിൻ പറയുന്നു.
ബാന്ദ്രയിലെ വീട്ടിൽ നിന്നും എന്നും ഈ ബസിലാണ് താരം ഗ്രൗണ്ടിൽ എത്തുന്നത്. ബസിലെ അവസാനത്തെ സീറ്റാണ് തനിക്ക് ഏറ്റവും ഇഷ്ടം. പ്രാക്ടീസ് കഴിഞ്ഞ് സ്റ്റേഡിയത്തിൽ നിന്നും തിരിച്ചു വരുമ്പോൾ ആ സീറ്റ് മിക്കപ്പോഴും തനിക്കായി ഒഴിഞ്ഞു കിടക്കും. തണുത്ത കാറ്റേറ്റ് അവിടെ സീറ്റിലിരുന്ന് ഉറങ്ങാറുണ്ടായിരുന്നുവെന്നും അത് എല്ലാ ക്ഷീണവും മാറ്റുമെന്നും താരം ഇൻസ്റ്റഗ്രാം വിഡിയോയിൽ പങ്കുവെച്ചു. അറിയാതെ കൂടുതലായി ഉറങ്ങിപല ദിവസങ്ങളിലും താൻ സ്റ്റോപ്പിൽ ഇറങ്ങാതെ കുറേ ദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നും സചിൻ പറഞ്ഞു.
315ാം നമ്പർ ബസ് വർഷങ്ങൾക്ക് ശേഷം ഞാൻ കാണുകയാണ്. ഇൗ ബസിൽ തന്നെയാണ് ബാന്ദ്രയിൽ നിന്നും ഞാൻ ശിവാജി നഗറിലേക്ക് യാത്രചെയ്തിരുന്നത്. ദിവസം മുഴുവനായുളള പ്രാക്ടിസിന് ശേഷം ഇതേ ബസിൽ തിരിച്ചു വരുന്നത് മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം വിഡിയോയിൽ സച്ചിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...