ഡ്രെസ്സിങ് റൂമിൽ വെച്ച് സഹതാരത്തെ മർദ്ദിച്ചതിന് സെനഗലീസ് താരം സാഡിയോ മാനെയ്ക്ക് വിലക്കേർപ്പെടുത്തി ജർമൻ ക്ലബ് ബയൺ മ്യൂണിക്ക്. ആഫ്രിക്കൻ താരത്തെ ക്ലബിന്റെ അടുത്ത ഒരു മത്സരത്തിൽ നിന്നുമാണ് ബയൺ മ്യൂണിക്ക് മാനേജ്മെന്റ് വിലക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം മാനെയും സഹതാരം ലിറോയി സാനെയും തമ്മിൽ വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് ഡെസ്സിങ് റൂമിൽ അത് കയ്യാങ്കളിലേക്ക് നയിക്കുകയായിരുന്നു. മാനെ സാനെയുടെ മുഖത്ത് ഇടിച്ചെന്ന് റിപ്പോർട്ടുകളിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച ബയണിന്റെ തട്ടകത്തിൽ വെച്ച് നടക്കുന്ന ഹൊഫെൻഹീയമിനെതിരെയുള്ള മത്സരത്തിൽ നിന്നുമാണ് ജർമൻ ക്ലബ് ആഫ്രിക്കൻ താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അച്ചടക്ക മര്യാദ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് പ്രസ്താവനയിൽ ക്ലബ് അറിയിച്ചു. കൂടാതെ മാനെയ്ക്ക് പിഴയും ബയൺ ഏർപ്പെടുത്തിട്ടുണ്ട്. മറ്റ് നടപടികളെ കുറിച്ച് ക്ലബ് വ്യക്തമാക്കിട്ടുമില്ല. അതേസമയം ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബിനെതിരെ രണ്ടാം പാദത്തിൽ മാനെ ഇറങ്ങുമെന്ന് ടീം വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.


ALSO READ : Argentina: ഇത് അയാളുടെ കാലമല്ലേ...! ഫിഫ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജൻറീന ഒന്നാമത്


മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 3-0ത്തിന് തോറ്റ് മത്സരത്തിനിടയിലാണ് മുൻ ലിവർപൂൾ താരവും ജർമൻ താരവും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം മൈതാനത്തിന്റെ പുറത്തേക്ക് നീളുകയും ചെയ്തു. തുടർന്ന് ഡ്രെസ്സിങ് റൂമിൽ വെച്ച് ഇരുവരുടെയും വാക്കേറ്റം കയ്യാങ്കളിലേക്ക് നീങ്ങി. മാനെ ജർമൻ താരത്തെ ഇടിക്കുകയും ചെയ്തു. തുടർന്ന് ടീമിലെ മറ്റ് താരങ്ങൾ ഇടപ്പെട്ട് ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു. അതേസമയം ഇന്ന് വ്യാഴാഴ്ച മാനെയും സാനെയും  ഒരുമിച്ച് ട്രെയിനിങ്ങിന് ഇറങ്ങുകയും ചെയ്തു. ഇരുവരും ക്ലബിനോട് സഹതാരങ്ങളോടും ക്ഷമ അറിയിച്ചെന്നും വാർത്ത വൃത്തങ്ങൾ അറിയിച്ചു.


2017 പിഎസ്ജിയോട് 3-0ത്തിനേറ്റ തോൽവിക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ ബയൺ നേരിടുന്ന ഏറ്റവും കനത്ത തോൽവിയാണ് സിറ്റിക്കെതിരെ നേരിട്ടത്. നെഗിൽസ്മാനെ പുറത്താക്കി തോമസ് ട്യുഷേലിനെ നിയമിച്ചതിന് ശേഷം നടന്ന ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ബയണിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. സിറ്റിയുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോഡ്രി, ബെർനാഡോ സിൽവ, എർലിങ് ഹാലൻഡ് എന്നിവരാണ് ഗോൾ നേടിയത്. ഏപ്രിൽ 20നാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാംപാദത്തിൽ ബയണും സിറ്റിയെ വീണ്ടും ഏറ്റമുട്ടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.