Sajan Prakash Olympics Swimming : ഒളിംപിക്സ് നീന്തൽ 200 മീറ്ററിൽ മലയാളി താരം സജൻ പ്രകാശ് യോഗ്യത നേടിയില്ല, ഫിനിഷ് ചെയ്തത് 1:57.22 സെക്കൻറിൽ
ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം നീന്തൽ ഇനത്തിൽ നേരിട്ട് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കുന്നത്.
ടോക്കിയോ: ഒളിംപിക്സ് നീന്തൽ 200 മീറ്ററിൽ മലയാളി താരം സജൻ പ്രകാശ് നാലാമത്. 1:57.22 സെക്കൻറിലാണ് സജൻ ഫിനിഷ് ചെയ്തത്. മത്സരത്തിലെ ഏറ്റവും മികച്ച സമയമുള്ള 16 താരങ്ങളാണ് സെമിയിലെത്തുക. ഇതോടെ സജന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. 24ാമതായാണ് സജൻ ഫിനിഷ് ചെയ്തത്
ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം നീന്തൽ ഇനത്തിൽ നേരിട്ട് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കുന്നത്. മലയാളി താരമെന്ന നിലയിലും സജന് പ്രത്യേകതകളേറെയാണ്.
ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി
റോമിൽ വെച്ച് നടന്ന സെറ്റെ കോളി ട്രോഫിയിലാണ് ഒളിമ്പിക്സ് യോഗ്യത സമയം സാജൻ പിന്നിട്ടത്. നേരിട്ട് ഒളിമ്പിക്സ് യോഗ്യതയ്ക്കമായി 1:56:48 മിനിറ്റാണെങ്കിൽ സാജൻ 1:56:38 എന്ന സമയം കൊണ്ട് ഫിനിഷ് ചെയ്താണ് .യോഗ്യത സ്വന്തമാക്കിയത്. ഒപ്പം സാജൻ ദേശീയ റിക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.
ഇത് രണ്ടാം തവണയാണ് സാജൻ ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇറങ്ങുന്നത്. നേരിത്തെ റിയോ ഒളിമ്പിക്സിലാണ് സാജൻ ഇന്ത്യക്കായി മത്സരിക്കാനിറങ്ങിയത്. അന്ന് നേരിട്ടല്ലായിരുന്നു സാജന് ലഭിച്ച .യോഗ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA