Sanjay Manjrekar വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക്, `രവിന്ദ്ര ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ല` മഞ്ജേർക്കറിന്റെ ട്വിറ്റർ ചാറ്റ് പുറത്തായി
രവിന്ദ്ര ജഡേജയ്ക്ക് ഇംഗ്ലീഷിൽ അറിയില്ല എന്നാണ് മഞ്ജേർക്കർ ആരാധകനുമായി നടത്തിയ ചാറ്റിൽ പറയുന്നത്. പുറത്ത് വിട്ട് ചാറ്റിന്റെ ഒരു സ്ക്രീൻഷോട്ടിൽ 55കാരനായ മഞ്ജേർക്കർ പറയുന്നത്-
New Delhi : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ മഞ്ജേർക്കർ (Sanjay Manjrekar) വീണ്ടും വിവാദത്തിൽ. ഒരു ആരാധകനുമായി മഞ്ജേർക്കറിന്റെ ട്വിറ്ററിലെ സ്വകാര്യ ചാറ്റാണ് വിവാദത്തിന് കാരണം. ആരാധകൻ പുറത്ത് വിട്ട ചാറ്റിൽ മഞ്ജേക്കർ ഇന്ത്യൻ ഓൾറൗണ്ടർ രവിന്ദ്ര ജഡേജയ്ക്കെതിരെ (Ravindra Jadeja) പറഞ്ഞിരിക്കുന്നതാണ് വിവാദമായത്.
രവിന്ദ്ര ജഡേജയ്ക്ക് ഇംഗ്ലീഷിൽ അറിയില്ല എന്നാണ് മഞ്ജേർക്കർ ആരാധകനുമായി നടത്തിയ ചാറ്റിൽ പറയുന്നത്. പുറത്ത് വിട്ട് ചാറ്റിന്റെ ഒരു സ്ക്രീൻഷോട്ടിൽ 55കാരനായ മഞ്ജേർക്കർ പറയുന്നത്-
ALSO READ : IPL 2021 : ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ, ഒക്ടോബർ 15ന് ഫൈനൽ
ഞാൻ നിങ്ങളെ പോലെ താരങ്ങളെ ആരാധിക്കണമെന്നാണോ പറയുന്നത്. ഞാൻ ആരാധകൻ അല്ല നിരീക്ഷകനാണ്. കൂടാതെ ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് ഞാൻ പറഞ്ഞതിന്റെ യഥാർഥ അർഥം എന്താണ് അയൾക്കറിയില്ല. എനിക്ക് ഉറപ്പുണ്ട് വെർബൽ ഡെയേറിയ എന്ന് ജഡേജയ്ക്ക് മറ്റാരെങ്കിലും പറഞ്ഞ് കൊടുത്തതാണെന്ന്.
2019ൽ മഞ്ജേർക്കർ അവിടെ ഇവിടെയുമായി ചെറു കക്ഷണങ്ങളായി ക്രിക്കറ്ററെന്ന് വിശേഷിപ്പിച്ചിരുന്നു. അതായത് ഒരു മുഴവൻ ബോളറോ, ബാറ്റ്സ്മാനോ അല്ല എന്ന്. ഇത് വലിയ വിവാദമായിരുന്നു. അതിനെതിരെ ജഡേജ മഞ്ജേർക്കറിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ മറുപടി നൽകുകയും ചെയ്തു.
ശേഷം അടുത്തിടെ മഞ്ജേർക്കർ വീണ്ടും മറ്റൊരു വിവാദ സൃഷ്ടിക്കുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനെ വൺ ഓഫ് ദി ഓൾ ടൈം ഗ്രേറ്റ്സ് ഓഫ് ദി ഗെയിം എന്ന് വിശേഷിപ്പിക്കാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് മഞ്ജേക്കർ പറഞ്ഞു. ഇതിനെ മറുപടി എന്ന് പേരിൽ ട്വിറ്ററിൽ ഒരു തമിഴിൽ ഡയലോഗ് അടിക്കുകയായിരുന്നു.
ALSO READ : Champions Trophy തിരിച്ചെത്തും ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ ടീമുകൾ ഉൾപ്പെടുത്തും ; നിർണായക തീരുമാനവുമായി ICC
തമിഴ് സിനിമ അപരിചതിലെ അപ്പിഡി സൊല്ലാദാ ഡാ ചാരി, മനസ്സെല്ലാം വലിക്കിത്. അങ്ങനെ ഒന്നും പറയെല്ലെ മനസ്സിൽ കൊള്ളുന്നു എന്നാണ് അശ്വിൻ ട്വീറ്റ് ചെയ്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...