തിരുവനന്തപുരം : ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്താതിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമായിരുന്നു താരത്തിന്റെ ആരാധകർ ഉയർത്തിയത്. താരത്തിന്റെ മലയാളി ആരാധകർ മാത്രമല്ല ഒട്ടു മിക്ക ക്രിക്കറ്റ് ആരാധാകരും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ ആഭാവത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമായും അടുത്തിടെ മോശം ഫോം തുടരുന്ന റിഷഭ് പന്തിനെയും ടീം വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലിനെയും ബിസിസിഐ പ്രഖ്യാപിച്ച് നിലനിർത്തിയതുൾപ്പെടെയാണ് ആരാധകർ സഞ്ജുവിന്റെ അഭാവത്തെ കുറിച്ച് ചോദ്യം ചെയ്ത്. അതേസമയം ആ ചർച്ചകൾ തള്ളികൊണ്ടും അവയ്ക്കെല്ലാം മറുപടിയുമായി സഞ്ജു തന്നെ രംഗത്തെത്തിയരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടീമിൽ ഉൾപ്പെടുത്തിയ രാഹുലിനെയും പന്തിനെയും പകരം തന്നെ പരിഗണിക്കണമെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ ഇരുവരും തന്റെ ടീമിന് വേണ്ടിയാണ് കളിക്കുന്നത് അപ്പോൾ അവർക്കെതിരെ താൻ മത്സരിച്ചാൽ അത് തന്റെ രാജ്യത്തെ തളർത്തുമെന്ന് സഞ്ജു വേൾഡ്  ക്രിക്കറ്റ് ചനലിനോട് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 


ALSO READ : Greenfield Stadium: കുടിശ്ശിക രണ്ടരക്കോടി; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കെഎസ്‍ഇബി


"ടീമിൽ ഒരുപാട് മേന്മയുണ്ട്. അതുകൊണ്ട് ഒന്നാം നമ്പർ ടീമിൽ ഒരു ഇടം നേടുക എന്നത് അത്രയ്ക്ക് എളുപ്പകരമല്ല. അതേസമയം നിങ്ങൾ തന്നെ നിങ്ങളെ പറ്റി ചിന്തിക്കണം. അത് ശരിയായ രീതിയിൽ സ്ഥിരപ്പെടുത്താനും പോസിറ്റീവായി ചിന്തിക്കാനും സഹായിക്കും. ഈ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലുമായി കെ.എൽ രാഹുലിനെയും റിഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ ടീമിൽ എടുക്കണമെന്നുള്ള ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. ഞാൻ ചിന്തിക്കുന്നത് ഇത്രയുള്ളൂ, കെ.എല്ലും പന്തും എന്റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഞാൻ എന്റെ ടീം അംഗങ്ങൾക്കെതിരെ മത്സരിച്ചാൽ അത് എന്റെ രാജ്യത്തെ തളർത്തും. അതുകൊണ്ട് ഞാൻ പോസിറ്റീവായി നിൽക്കാൻ ശ്രമിക്കുകയാണ് പിന്നെ അവസരം ലഭിക്കുമ്പോൾ രാജ്യത്തിനായി പ്രയത്നിക്കും" സഞ്ജു വേൾഡ് ക്രിക്കറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിനെതിരെയുള്ള പ്രതിഷേധം കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 മത്സരത്തിൽ പ്രകടമാക്കുമെന്ന് ഒരു വിഭാഗം സഞ്ജുവിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ന്യൂസിലാൻഡ് എയ്ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യ എ നയിക്കാനുള്ള ചുമതല ബിസിസിഐ മലയാളി താരത്തെ ഏൽപ്പിച്ചതോടെ സഞ്ജുവിന് വേണ്ടിയുള്ള പ്രതിഷേധങ്ങൾക്ക് അൽപം അയവ് വന്നിട്ടുണ്ട്. 


ALSO READ : Robin Uthappa : റോബിൻ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു; കെസിഎയ്ക്കും നന്ദി അറിയിച്ച് താരം


ഇന്ത്യയുടെ നിശ്ചിത ഓവർ ഫോർമാറ്റിൽ തുടർച്ചകളായി സഞ്ജുവിനെ ഒഴിവാക്കിയതോടെയാണ് ബിസിസിഐക്കും സെലക്ഷൻ കമ്മിറ്റിക്കെതിരെയും മലയാളി താരത്തിന്റെ രംഗത്തെത്താൻ തുടങ്ങിയത്. മറ്റ് താരങ്ങളുടെ അഭാവത്തിൽ മാത്രമാണ് ബിസിസിഐ മലയാളി താരത്തിന് ഇന്ത്യൻ ടീമിൽ അവസരം നൽകിയിരുന്നുള്ളൂ. ഏഷ്യ കപ്പിലും ഇതെ നിലപാട് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി തുടർന്നതോടെ സഞ്ജുവിന് വേണ്ടിയുള്ള ശബ്ദം ഉയർത്തൽ ശക്തമാകുകയും ചെയ്തു. കൂടാതെ റിഷഭ് പന്ത്, രാഹുൽ എന്നീ താരങ്ങളുടെ പ്രകടനം മോശമായതോടെ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെയുള്ള ചോദ്യത്തിന് ശബ്ദം വർധിക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.