ഹരാരെ : ആദ്യ മത്സരത്തിൽ ബാറ്റിങ് ലഭിച്ചില്ലെങ്കിൽ എന്താ, രണ്ടാം മത്സരത്തിൽ അതിനെല്ലാം കൂടി ചേർത്ത് കൊടിത്തിട്ടുണ്ട് മലയാളി താരം സഞ്ജു സാംസൺ. സിംബാബ്വെയ്ക്കെതിരെ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. 43 റൺസെടുത്ത് മത്സരത്തിലെ ടോപ് സ്കോററായ സഞ്ജു സാംസൺ ആണ് മാൻ ഓഫ് ദി മാച്ച്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് കെ.എൽ രാഹുലും സംഘവും സ്വന്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടി ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഇന്ത്യൻ പേസ് നിരയുടെ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ ആഫ്രിക്കൻ ടീം ആദ്യ മത്സരത്തിലെ പോലെ 200 റൺസിന് വളരെ അകലെ പുറത്താകുകയായിരുന്നു. സിംബാബ്വെ 38 ഓവറിൽ 161 റൺസെടുത്ത് പുറത്തായി. സീൻ വില്യംസും റിയാൻ ബുറിളുമാണ് ആതിഥേയർക്കായി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്. 


ALSO READ : IPL : രഞ്ജി സൂപ്പർ കോച്ചിനെ റാഞ്ചി കൊൽക്കത്ത; കെകെആർ ചന്ദ്രകാന്ത് പണ്ഡിറ്റിനെ മുഖ്യ പരിശീലകനായി നിയമിച്ചു



ഇന്ത്യക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റെടുത്തു. കൂടാതെ ബാക്കി പന്തെറിഞ്ഞ പ്രസിദ്ധ കൃഷ്ണ, മുഹമ്മദ് സിറാജ്,അക്സർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റുകൾ വീതമെടുത്തു. ബാറ്റിങിനെ പുറമെ വിക്കറ്റിന് പിന്നിലും സഞ്ജു മാസ്മരികമായ പ്രകടനമാണ് കാഴ്ചവച്ചത്. 


ആദ്യ മത്സരത്തിൽ പത്ത് വിക്കറ്റിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ പിഴക്കുകയായിരുന്നു. ക്യാപ്റ്റൻ രാഹുലിന് പുറത്താക്കി ആതിഥേയർ ആദ്യം തന്നെ ഇന്ത്യക്ക് സമ്മർദം ചെലുത്താൻ ശ്രമിച്ചു. പിന്നാലെ ഓപ്പണർ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് മെല്ലേ സ്കോർ ഉയർത്താൻ ശ്രമിച്ചപ്പോൾ 50 റൺസെടുക്കുന്നതിന് മുമ്പ് ഇന്ത്യയുടെ  രണ്ടാം വിക്കറ്റ് വീഴുകയു ചെയ്തു. ശേഷമെത്തിയ ഇഷാൻ കിഷനും കാര്യമായ സംഭാവ ഇന്ത്യക്ക് നൽകാനായില്ല. ബോൾഡായി ഇഷാൻ പുറത്തായതിന് പിന്നാലെ 33 റൺസെടുത്ത ഗില്ലും പവലിയനിലേക്ക് തിരിച്ചു. 


ALSO READ : ആകെ ഉള്ളത് ബിസിസിഐയുടെ പെൻഷൻ; സച്ചിന് എല്ലാം അറിയാം; തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിനോദ് കാംബ്ലി



ശേഷം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ സഞ്ജുവും ദീപക് ഹൂഡയും ചേർന്ന് മെല്ലെ ഇന്ത്യൻ സ്കോർ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഇന്ത്യൻ ഇന്നിങ്സിൽ ആകെ സിക്സറുകൾ പറത്തിയത് സഞ്ജു മാത്രമായിരുന്നു. താരം മൂന്ന് ഫോറും നാല് സിക്സറുകളുമാണ് നേടിയത്. ജയിക്കാൻ പത്ത് റൺസ് മാത്രം ബാക്കി നിൽക്കവെ ഹൂഡയും ഡ്രെസ്സിങ് റൂമിലേക്ക് നടന്നു. ശേഷം മത്സരം ടൈ ആയപ്പോൾ സിക്സർ പറത്തി സഞ്ജു ഇന്ത്യയെ വിജയം സമ്മാനിക്കുകയായിരുന്നു. 39 പന്ത് നേരിട്ട മലയാളി താരം 43 റൺസടുത്തു. സഞ്ജുവിന്റെ അന്തരാഷ്ട്ര കരിയറിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണിത്. ഓഗസ്റ്റ് 22 തിങ്കളാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.